ജഹാംഗീര്‍പുരിയില്‍ ബുള്‍ഡോസറുകള്‍ തടഞ്ഞ് ബൃന്ദ കാരാട്ട്

ദില്ലി: ജഹാംഗീര്‍പുരയില്‍ സുപ്രീംകോടതിയുടെ നിര്‍ദേശം അവഗണിച്ച് കൊണ്ട് കെട്ടിടങ്ങള്‍ പൊളിച്ചുനീക്കാനുള്ള ശ്രമം തടഞ്ഞ് സിപിഐഎം പോളിറ്റ് ബ്രൂറോ അംഗം ബൃന്ദ കാരാട്ട്. കെട്ടിടങ്ങള്‍ പൊളിക്കാനെത്തിയ ബുള്‍ഡോസറുകള്‍ ബൃന്ദ കാരാട്ട് തടയുകയും ചെയ്തു.

ജഹാംഗീര്‍പുരിയിലെ പൊളിക്കല്‍ നിര്‍ത്തിവെക്കണം എന്ന് സുപ്രീംകോടതി നിര്‍ദേശം നല്‍കിയിട്ടും കോടതി ഉത്തരവിന്റെ പകര്‍പ്പ് തങ്ങള്‍ക്ക് ലഭിച്ചില്ലെന്ന് പറഞ്ഞാണ് ന്യൂനപക്ഷ വിഭാഗങ്ങള്‍ കൂടുതലായി താമസിക്കുന്ന കെട്ടിടങ്ങള്‍ പൊളിച്ച് നീക്കിയത്. ഇതെ തുടര്‍ന്നാണ് കോടതി ഉത്തരവിന്റെ പകര്‍പ്പുമായി ബൃന്ദ കാരാട്ട് എത്തിയത്.

ഒരു നോട്ടീസും നല്‍കാതെയാണ് തങ്ങളുടെ കടകളും തമസകേന്ദ്രങ്ങളുംപൊളിച്ചതെന്ന് പ്രദേശവാസികള്‍ പറയുന്നു.

Share news
error: Content is protected !!
Scroll to Top