ബ്രെഡ് പത്തിൽ

ബ്രെഡ് പത്തിൽ

തയ്യാറാക്കിയത് :ഷെരീഫ

 ചിക്കൻ – അരക്കിലോ
മുളകുപൊടി – രണ്ടു ചെറിയ സ്പൂൺ

മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

എണ്ണ – കുറച്ച്

സവാള – മൂന്ന്, കനം കുറച്ചരിഞ്ഞത്

പച്ചമുളക് – രണ്ട്, അരിഞ്ഞത് ഇഞ്ചി-വെളുത്തുള്ളി അരച്ചത് – ഒരു ചെറിയ സ്പൂൺ

കുരുമുളകുപൊടി – അര ചെറിയ സ്പൂൺ ഗരംമസാല പൊടി – അര ചെറിയ സൺ

ഉപ്പ് – പാകത്തിന്
നെയ്യ് – ഒരു വലിയ സ്പൂൺ

റൊട്ടി -10 സ്ലൈഡ്
പാൽ – ഒരു കപ്പ്

മുട്ട – നാല്, അടിച്ചത്

മല്ലിയില അരിഞ്ഞത് – രണ്ടു വലിയ സ്പൂൺ

 പാകം ചെയ്യുന്ന വിധം : – 

ചിക്കൻ എല്ലില്ലാതെ തീരെ ചെറിയ കഷണങ്ങളാക്കുക.

• ഇതിൽ മുളകുപൊടി മഞ്ഞൾപൊടി ചേർത്തു വേവിച്ചു വെള്ളം വറ്റിച്ചെടുക്കണം.

ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി സവാള ചേർത്തു വഴറ്റുക.

നന്നായി വഴന്നശേഷം  പച്ചമുളക് അരിഞ്ഞത് വെളുത്തുള്ളി അരച്ചത് എന്നിവ ചേർത്തു വഴറ്റുക. വാടിത്തുടങ്ങുമ്പോൾ കുരുമുളകു പൊടിയും ഗരം മസാലപ്പൊടിയും ചേർക്കുക. നന്നായി ഇളക്കിയശേഷം ചിക്കൻ കഷണങ്ങളും പാകത്തിനുപ്പും ചേർത്തു നന്നായി യോജിപ്പിച്ച് ചെറു തീയിൽ വയ്ക്കുക.

നന്നായി യോജിച്ചശേഷം അടുപ്പിൽ നിന്നു വാങ്ങി വയ്ക്കുക. ഇതാണ് ഫില്ലിങ്

• ഒരു നോൺസ്റ്റിക് പാൻ അടുപ്പിൽ വച്ച് ഒന്നു ചൂടാക്കി, അൽപം നെയ്യ് പുരട്ടി അടുപ്പിൽ നിന്നു വാങ്ങുക.

അരികു മുറിച്ചു മാറ്റിയ റൊട്ടി സ്ലൈസുകൾ ഓരോന്നായി ആദ്യം പാലി ലും പിന്നെ മുട്ട അടിച്ചതിലും മുക്കി യശേഷം നെയ്യ് പുരട്ടി വച്ചിരിക്കുന്ന പാനിൽ നിരത്തുക.

അഞ്ചു സ്ലൈസുകൾ ഇങ്ങനെ നിരത്തിയശേഷം അതിനു മുകളിൽ തയാറാക്കിയ ഫില്ലിങ് ഒരേ നിരപ്പിൽ വയ്ക്കുക.

ബാക്കിയുള്ള റൊട്ടി സ്ലൈസുകൾ പാലിലും മുട്ടയിലും മുക്കിയശേഷം ഫില്ലിങ്ങിനു മുകളിൽ നിരത്തി, അതിനു മുകളിൽ മല്ലിയില അരിഞ്ഞതു വിതറുക.

• ഇത് വീണ്ടും അടുപ്പിൽ വച്ചു പാൻ മൂടിവച്ച് 15 മിനിറ്റ് വേവിച്ച ശേഷം മുറിച്ച് ഉപയോഗിക്കാം.

Share news
error: Content is protected !!
Scroll to Top