പ്രമുഖ വ്യക്തിത്വ വികസന സംഘടനയായ ജെസിഐ തിരൂരിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും, ചാരിറ്റി പ്രവര്‍ത്തകരെ ആദരിക്കുന്ന പരിപാടിയും പൂങ്ങോട്ടുകുളം ദാറുസ്സലാം മാളില്‍ നടന്നു. പുതിയ വര്‍ഷത്തെ പദ്ധതികളായ 50 നിര്‍ധരരായ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ്, വുമണ്‍ എന്‍പവര്‍മെന്റ് പ്രോഗ്രാം, ജെ സി ഐ ബിസിനസ്സ് എക്‌സ്‌പോ, കുട്ടികള്‍ക്കുള്ള സ്‌കില്‍ ഡെവലപ്‌മെന്റ് പ്രോഗ്രാം (സ്‌കില്‍മ), ശാരീരിക വെല്ലുവിളി നേരിടുന്നവരെ സഹായിക്കുന്ന പദ്ധതിയായ കൂടെയുണ്ട് ജെസിഐ എന്നിവയുടെ ഉല്‍ഘാടനവും നടന്നു.
ജെസിഐ മേഖല 21 ലെ മുന്‍ പ്രസിഡന്റ് ഡോ. രാംദാസ് ഉല്‍ഘാടനം ചെയ്ത പ്രസ്തുത പരിപാടിയില്‍ പ്രശസ്ത സിനിമ താരം ഷിയാസ് കരീം, ജെസി ഐ മേഖല 21 പ്രസിഡന്റ് പി പി പി. രാഖേഷ് മേനോന്‍ എന്നിവര്‍ വിശിഷ്ടാതിഥികളായി പങ്കെടുത്തു.
ജെസിഐ സോണ്‍ വൈസ് പ്രസിഡന്റ് ഡോ. ഫവാസ് മുസ്തഫ മിസ്സിര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പുതിയ പ്രസിഡന്റ് മനു ആന്റണി, സെക്രട്ടറി ദിനേശ് നടുവക്കാട്ട്, ട്രഷറര്‍ ഹനീഫ് ബാബു എന്നിര്‍ സ്ഥാനമേറ്റു
പ്രോഗ്രാം ഡയറക്ടര്‍ ഷമീര്‍ കളത്തിങ്ങല്‍ സ്വാഗതം ആശംസിച്ച ചടങ്ങില്‍ ജെ.സി.ഐ പുരസ്‌കാരങ്ങള്‍ പ്രശസ്ത സിനിമ താരം ഷിയാസ് കരീമില്‍ നിന്നും ഡോ. ഫൈസല്‍ ഇക്ബാല്‍ (ജെസിഐ ടോബിപ് അവാര്‍ഡ്), വി.വി. സത്യാനന്ദന്‍ (ആര്‍.പി.പി അവാര്‍ഡ്), മന്‍സൂര്‍ പുല്ലൂണി, ശിഷാദ് പുല്ലൂണി (ജെസിഐ ബിസിനസ്സ് എക്‌സലന്‍സ് അവാര്‍ഡ് ), അഡ്വ. ജംഷാദ് കൈനിക്കര (ജെസിഐ ഐക്കണ്‍ അവാര്‍ഡ്), ഫെബിന്‍ ഷെരീഫ് (ലേഡി എന്റെര്‍പെന്റര്‍ അവാര്‍ഡ്) എന്നിവര്‍ ഏറ്റു വാങ്ങി.
ഷാജിദ് പൂക്കയില്‍, തെസ്‌നി കമറുദ്ധീന്‍, മീഡിയ ലയ്‌സണ്‍ ഷബീറലി റിഥം മീഡിയ, കബീര്‍ റിഫായി, മുഹമ്മദ് അസ്ലം, റിനീഷ് കൊച്ചുകുടിയില്‍, അസിസ് മാവുംകുന്ന്, വിനോദ്, ഒമര്‍ ശരീഫ്, സുനില്‍ കാവുങ്ങല്‍, മനോജ് കെ ജോസ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.




