ജീവനൊടുക്കിയ സോഷ്യല്‍മീഡിയ കണ്ടന്റ് ക്രിയേറ്റര്‍ ചിന്നു പാപ്പുവിന്റെ ആണ്‍സുഹൃത്ത് മരിച്ച നിലയില്‍

കാസര്‍കോട്: അടുത്തിടെ ജീവനൊടുക്കിയ സോഷ്യല്‍മീഡിയ കണ്ടന്റ് ക്രിയേറ്റര്‍ ചിന്നു പാപ്പുവിന്റെ ആണ്‍സുഹൃത്തിനെ മരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍കോട് ചൗക്കി സ്വദേശി സന്ദേശ് (29)ആണ് മരിച്ചത്. വീട്ടില്‍ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ചിന്നു പാപ്പുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സന്ദേശിനെ പൊലീസ് ചോദ്യം ചെയ്തിരുന്നു.

ചിന്നു പാപ്പുവിനെ കഴിഞ്ഞ ദിവസമാണ് വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ച്ചയായി വിളിച്ചിട്ടും ഫോണ്‍ എടുക്കാത്തതിനെ തുടര്‍ന്ന് ആണ്‍സുഹൃത്ത് മുറിയിലെത്തി നോക്കിയപ്പോഴാണ് ചിന്നുവിനെ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെ മറ്റൊരാള്‍ക്കൊപ്പമാണ് സുഹൃത്ത് ചിന്നുവിന്റെ മുറിയിലെത്തിയത്. പിന്നാലെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. രാവിലെ ജോലിക്ക് പോയിരുന്ന ആണ്‍സുഹൃത്ത് ഇടയ്ക്ക് ചിന്നുവിനെ വിളിച്ച് നോക്കിയെങ്കിലും ഫോണ്‍ എടുത്തിരുന്നില്ല. ഉച്ചയ്ക്ക് വിളിച്ചപ്പോളും ഫോണ്‍ എടുക്കാതെ വന്നപ്പോളാണ് ഇയാള്‍ സുഹൃത്തിനെയും കൂട്ടി റൂമിലെത്തുകയായിരുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top