പുസ്തകങ്ങള്‍ കൈമാറി

കടലുണ്ടി:വയനാട്ടിലെ ദുരന്ത ബാധിത പ്രദേശത്തുണ്ടായിരുന്ന മുണ്ടക്കൈ ഗവ. എല്‍പി സ്‌കൂളിന് അധികവായനയ്ക്കുള്ള പുസ്തകങ്ങള്‍ നല്‍കി. കടലുണ്ടി ഗവ.എല്‍പി സ്‌കൂള്‍ വട്ടപ്പറമ്പിലെ വിദ്യാര്‍ത്ഥികള്‍ ദുരന്തത്തിനിരയായ വിദ്യാര്‍ത്ഥികള്‍ക്ക് കരുത്തേക്കാന്‍ ‘തളരരുത്, വായനയിലൂടെ കരുത്ത് നേടു’. എന്ന പദ്ധതി തയ്യാറാക്കിയാണ് ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ നല്‍കിയത്.

ദുരന്തത്തെ തുടര്‍ന്ന് വയനാട് മേപ്പാടി പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളില്‍ നേരിട്ടെത്തി. സ്‌കൂള്‍ ലീഡര്‍ ഹഫീസ് മുഹമ്മദ് മുണ്ടക്കൈ എല്‍പി സ്‌കൂള്‍ ലീഡര്‍ ബദ്രിനാഥിന് പുസ്തകങ്ങള്‍ കൈമാറി. പ്രധാനധ്യാപകന്‍ ബി കെ അബ്ദുള്‍ റഹിമാന്‍, പി ടി എ പ്രസിഡണ്ട് നൗഷാദ്, എം പി ടി എ പ്രസിഡണ്ട് ശ്രീജ, അധ്യാപകരായ കെ അസീസ് അന്‍സാരി, വിദ്യടിച്ചര്‍, ആദ്യ എന്നിവര്‍ കൂടെ ഉണ്ടായിരുന്നു. വയനാടിനായ് സ്വരൂപിച്ച ബാക്കി വന്ന തുക വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ക്കായ് പ്രധാനധ്യാപികയെ ഏല്‍പിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top