എം.കെ.ഹാജിയുടെ ജീവിതവും ചരിത്രവും പുസ്തക പ്രകാശനം ജനുവരി 24 ന്

തിരൂരങ്ങാടി: യതീംഖാന പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനക്ക് കീഴില്‍ പുറത്തിറക്കുന്ന എം.കെ.ഹാജിയുടെ ജീവിതവും ചരിത്രവും എന്ന പുസ്തകത്തിന്റെ പ്രകാശനം ജനുവരി 24 ന് വെള്ളിയാഴ്ച ശശി തരൂര്‍ എം.പി. നിര്‍വ്വഹിക്കും.

സ്വാഗത സംഘം പ്രോഗ്രാം വിവിധ സബ് കമ്മിറ്റികളുടെ ആലോചനാ യോഗങ്ങളുടെ ഉദ്ഘാടനം മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി പി.എം.എ സലാം നിര്‍വ്വഹിച്ചു. ചടങ്ങിന് മുനിസിപ്പാലിറ്റി ചെയര്‍മാന്‍ കെ.പി. മുഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു.

തിരൂരങ്ങാടി മുസ്ലിം ഓര്‍ഫനേജ് ജനറല്‍ സെക്രട്ടറി എം.കെ ബാവ ആമുഖഭാഷണവും പി. അബ്ദുല്‍ ഹമീദ് എം.എല്‍.എ മുഖ്യപ്രഭാഷണവും നിര്‍വ്വഹിച്ചു. യതീഖാന ട്രഷറര്‍ സി.എച്ച് മഹ്‌മൂദ് ഹാജി,പി.ഒ. ഹംസ മാസ്റ്റര്‍ ഡോ. കെ. അസീസ്, പാതാരി മുഹമ്മദ് മാസ്റ്റര്‍, എല്‍. കുഞ്ഞഹമ്മദ് മാസ്റ്റര്‍, പുനത്തില്‍ ഇബ്രാഹീം,തഹസില്‍ദാര്‍ പി.ഒ സാദിഖ്, ഇഖ്ബാല്‍ കല്ലുങ്ങല്‍, യു.എ. റസാഖ്, കെ.സി.അയ്യൂബ്, പി.എം.എ ജലീല്‍, അബ്ദുല്‍ ഹഖ്,ഉരുണിയന്‍ മുസ്തഫ, സീതി കൊളക്കാടന്‍ തോട്ടുങ്ങല്‍ റിയാസ് സംബന്ധിച്ചു.
രാഷ്ട്രീയ സാമൂഹിക മത സാംസകാരിക മേഖലകളിലെ വിവിധ പ്രമുഖര്‍ പരിപാടിയില്‍ സംബന്ധിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.പി.വി. ഹുസൈന്‍, മുനീര്‍ താനാളൂര്‍ , വിസി. ഖാസിം, കെ.ഷംസുദ്ധീന്‍, സി.എച്ച് അബൂബക്കര്‍ സിദ്ധീഖ് ഹസൈന്‍ കോഡൂര്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

 

Share news
error: Content is protected !!
Scroll to Top