മകളുടെ മുഖം ക്യാമറക് മുന്നിൽ വെളിപ്പെടുത്തി ബോളിവുഡ് താരദമ്പതികൾ രൺബീർ കപൂറും ആലിയാ ഭട്ടും

മുംബൈ : മകൾ റാഹയുടെ  മുഖം ക്യാമറക് മുന്നിൽ വെളിപ്പെടുത്തി ബോളിവുഡ് ദമ്പതികൾ രൺബീർ കപൂറും ആലിയാ ഭട്ടും.നടൻ കുനാൽ കപൂറിന്റെ ക്രിസ്‌മസ് വിരുന്നിൽ പങ്കെടുക്കാൻ മുംബൈയിൽ എത്തിയപ്പോഴാണ് മൂവരുംക്യാമറകൾക്ക് മുന്നിൽപ്പെട്ടത്. പിന്നെ ഒരുമിച്ചുതന്നെ ചിത്രങ്ങൾക്കായി പോസ് ചെയ്തു. ഇടയ്ക്ക് മകളെനിലത്തുനിർത്താൻ രൺബീർ ശ്രമിക്കുന്നുണ്ടെങ്കിലും കുഞ്ഞുറാഹ ഇതിലൊന്നും താത്പര്യംപ്രകടിപ്പിക്കാതിരിക്കുകയായിരുന്നു. ഇതോടെ രൺബീർ മകളെ വീണ്ടും എടുക്കുകയാണ്. ഒരുതവണകൂടിഫോട്ടോയ്ക്ക് പോസ് ചെയശേഷം മൂന്നുപേരും മടങ്ങുന്നതും വീഡിയോയിൽ കാണാം.

നിരവധി പേരാണ് വീഡിയോക്ക് പ്രതികരണങ്ങളുമായെത്തിയത്. റാഹയെ കണ്ടാൽ മുത്തച്ഛൻ റിഷികപൂറിനെപ്പോലെയുണ്ടെന്നായിരുന്നു മിക്കവരും കമന്റ്ചെയ്തത്.

 

View this post on Instagram

 

A post shared by Manav Manglani (@manav.manglani)

2022 ഏപ്രിൽ 14-നായിരുന്നു ആലിയയുടേയും രൺബീറിൻ്റേയും വിവാഹം. അഞ്ച് വർഷത്തെ പ്രണയത്തിന്ശേഷമാണ് ഇരുവരും ഒന്നിച്ചത്. ഇതേവർഷം നവംബർ ആറിനാണ് രൺബീറിനും ആലിയക്കും കുഞ്ഞ് പിറന്നത്. എന്നാൽ കുഞ്ഞിന്റെ മുഖം ഇരുവരും ഒരിടത്തും കാണിച്ചിരുന്നില്ല. എന്നാൽ ഇപ്പോൾ മകൾ റാഹയുടെ മുഖംക്യാമറകൾക്ക് മുന്നിൽ വെളിപ്പെടുത്തിയിരിക്കുകയാണ് രൺബീറും ആലിയയും. ഇതിൻ്റെ വീഡിയോ ഇപ്പോൾവൈറലായിരിക്കുകയാണ്.

പുതിയചിത്രമായ അനിമൽ 1000 കോടി കളക്ഷൻ സ്വന്തമാക്കിയതിൻ്റെ നേട്ടത്തിലാണ് രൺബീർ. മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം ലഭിച്ച സന്തോഷത്തിലാണ് ആലിയ.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top