ക്രിസ്മസ് സ്പെഷ്യൽ ബീഫ് ഉലർത്തിയത്

ആവശ്യമായ ചേരുവകൾ :-

ബീഫ് – 1 കിലോ

മഞ്ഞൾ പൊടി – 3/4 ടീസ്പൂൺ

കാശ്മീരി മുളകുപൊടി – 2 ടേബിൾ സ്പൂൺ

കുരുമുളക് പൊടി – 1 ടേബിൾ സ്പൂൺ,

മല്ലിപ്പൊടി – 3 ടേബിൾ സ്പൂൺ

ഗരം മസാല പൊടി – 1 1/2 ടീസ്പൂൺ

ചെറിയ ഉള്ളി ചതച്ചത് – 20 എണ്ണം

ഇഞ്ചി വെളുത്തുള്ളി  ചതച്ചത് – 2 ടേബിൾ സ്പൂൺ

പച്ചമുളക് ചതച്ചത് – 2 എണ്ണം

തേങ്ങ കൊത്ത് – 1/2 മുറി തേങ്ങ

ഉപ്പ്ആവശ്യത്തിന്

വിനാഗിരി – 1 1/2 ടീസ്പൂൺ

കറിവേപ്പില

മൂപ്പിക്കാൻ:-

വെളിച്ചെണ്ണ , കറിവേപ്പില

തയ്യാറാക്കുന്ന വിധം:-

പോത്തിറച്ചി കഴുകി വൃത്തിയാക്കി അതിലേക്ക് മഞ്ഞൾപൊടി , കാശ്മീരി മുളക്പൊടി ,  കുരുമുളകുപൊടി  ,  മല്ലിപ്പൊടി  ,  ഗരം മസാല പൊടി,  ചെറിയ ഉള്ളി ചതച്ചത് , ഇഞ്ചി വെളുത്തുള്ളി ചതച്ചത് , പച്ചമുളക് , ഉപ്പ്വിനാഗിരി , കറിവേപ്പില, തേങ്ങ കൊത്ത് എന്നിവ ചേർത്ത് കൈ കൊണ്ട് നന്നായി യോജിപ്പിച്ച്  വേവിച്ചെടുക്കുക.

തണുത്ത ശേഷം മൂപ്പിക്കാനായി ഒരു ചട്ടിയിൽ എണ്ണ ചൂടാക്കി അതിലേക്ക് കറിവേപ്പിലയും വേവിച്ച ബീഫുംചേർത്ത് ഇളക്കുക.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top