HIGHLIGHTS : Bollywood actor Siddhant Kapoor arrested in drug case

35 പേരെയാണ് പാര്‍ട്ടിയില്‍നിന്ന് പോലീസ് കസ്റ്റഡിയിലെടുത്ത് വൈദ്യപരിശോധനയ്ക്ക് വിധേയരാക്കിയത്. രക്ത പരിശോധനയില്‍ സിദ്ധാന്ത് കപൂര്‍ ഉള്‍പ്പെടെ ആറ് പേരുടേയും സാമ്പിള്‍ പോസിറ്റീവായി. എന്‍.ഡി.പി.എസ്. ആക്ട് പ്രകാരമാണ് സിദ്ധാന്ത് അടക്കമുള്ളവര്‍ക്കെതിരേ കേസെടുത്തിരിക്കുന്നതെന്നും ഉല്‍സൂര്‍ പൊലീസ് സ്റ്റേഷനിലാണ് നിലവില്‍ സിദ്ധാന്ത് കപൂര്‍ ഉള്ളതെന്നും ബംഗളൂരു സിറ്റി ഈസ്റ്റ് ഡിവിഷന്‍ ഡിസിപി ഡോ.ഭീമാശങ്കര്‍ എസ് പറഞ്ഞു.
ഭാഗം ഭാഗ്, ചുപ് ചുപ് കെ, ഭൂല്‍ ഭുലയ്യ എന്നീ ചിത്രങ്ങളുടെ സഹസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുള്ള സിദ്ധാന്ത് ജസ്ബാ, ഹസീന്‍ പാര്‍കര്‍ എന്നീ സിനിമകളില്‍ അഭിനയിച്ചിട്ടുമുണ്ട്.
