ചാവക്കാട് എടക്കയൂര്‍ ഫിഷ് ലാന്‍ഡ് സെന്ററില്‍ നിന്നും മത്സ്യബന്ധനത്തിന് പോയി പൊന്നാനി കടലില്‍ ഫൈബര്‍ വെള്ളം അപകടത്തില്‍ പെട്ട സംഭവത്തില്‍ കാണാതായ മൂന്നുപേരെയും രക്ഷപ്പെടുത്തി. മത്സ്യത്തൊഴിലാളികളായ മന്‍സൂര്‍ ചന്ദ്രന്‍ ധനപാലന്‍ എന്നിവര്‍ കടലില്‍ തെറിച്ചു വീഴുകയും ഇവരില്‍ ചന്ദ്ര മന്‍സൂര്‍ എന്നിവരെ മറ്റു മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തുകയും ഇവര്‍ അറിയിച്ച പ്രകാരം കാണാതായ ധനവാടിന് വേണ്ടി പൊന്നാനി പോസ്റ്റല്‍ പോലീസ് തിരച്ചില്‍ നടത്തുകയും ചെയ്യുകയായിരുന്നു.
പൊന്നാനിക്ക് പടിഞ്ഞാറ് അഞ്ച് നോട്ടിക്കല്‍ മൈല്‍ വെച്ച് ധനപാലനെ കണ്ടെത്തുകയും ഇയാളെ ഹോസ്റ്റല്‍ പോലീസ് കരക്ക് എത്തിച്ച് രക്ഷപ്പെടുത്തി. പൊന്നാനി താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കി വിദഗ്ധ ചികിത്സക്കായി തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോവുകയും ചെയ്തു.
പുളിക്കുന്നത് അസീസ് എന്ന് ആളുടെ ഉടമസ്ഥതയിലുള്ള വള്ളമാണ് അപകടത്തില്‍ പെട്ടത്. പൊന്നാനി കടലില്‍ എട്ടു നോട്ടിക്കല്‍ മൈലില്‍ വച്ചാണ് അപകടമുണ്ടായത്.
രക്ഷാപ്രവര്‍ത്തനത്തില്‍ പൊന്നാനി കോസ്റ്റല്‍ പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ മധുസൂദനന്‍ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ അനില്‍കുമാര്‍ kt സിവില്‍ പോലീസ് ഓഫീസര്‍ ആല്‍ബര്‍ട്ട് ഹോസ്റ്റല്‍ വാര്‍ഡര്‍മാരായ സൈനുല്‍ ആബിദ് ഹുസൈന്‍ ബോട്ട് സ്രാങ്ക് പ്രദീപ്കുമാറും എന്നിവരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനത്തിന്നേതൃത്വം നല്‍കിയത്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




