കോഴിക്കോട് ചാലിയത്ത് വള്ളം മറിഞ്ഞ് അപകടം

കോഴിക്കോട് :  ചാലിയത്ത് വള്ളം മറിഞ്ഞ് അപകടം. വള്ളം മറിഞ്ഞ് ഒരാളെ കാണാതായി. ചാലിയം സ്വദേശി അലി അസ്‌കറിനെയാണ് കോഴിക്കോട് വള്ളം മറിഞ്ഞ് കാണാതായത്. ഇവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്.

ചാലിയത്തു നിന്ന് ഇരുപത് നോട്ടിക്കല്‍ മൈല്‍ ദൂരെയായിരുന്നു അപകടം. ശക്തമായ തിരയില്‍പ്പെട്ട് വള്ളം മറിയുകയായിരുന്നു.

ചാലിയത്ത് അപകടത്തില്‍ പെട്ട് കാണാതായ ആള്‍ ഉള്‍പ്പെടെ ആറുപേര്‍ ആയിരുന്നു. ഇവരില്‍ അഞ്ചുപേരെ രക്ഷപ്പെടുത്തിയത് ഒരു വിദേശ കപ്പല്‍ ആണ്. തുടര്‍ന്ന് കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്റ്ററില്‍ കൊച്ചിയിലെത്തിച്ചു. ഇവര്‍ ഇപ്പോള്‍ ജനറല്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. മലയാളികളായ രണ്ട് പേരും ബംഗാള്‍ സ്വദേശികളായ രണ്ടുപേരുമാണ് കൊച്ചി ജനറല്‍ ആശുപത്രിയില്‍ ചികില്‍സയിലുള്ളത്.

മുന്നറിയിപ്പ് അവഗണിച്ചാണ് തൊഴിലാളികള്‍ കടലില്‍ ഇറങ്ങിയത.് കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ മുതല്‍ അടുത്ത മാസം 4ാം തിയതി വരെയും, കര്‍ണാടക തീരങ്ങളില്‍ രണ്ടാം തിയതി വരെയും മത്സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് ഉണ്ടായിരുന്നു.

 

Share news
error: Content is protected !!
Scroll to Top