പരപ്പനങ്ങാടി മലബാർ കോ ഓപ്പറേറ്റീവ് കോളേജിൽ പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു

പരപ്പനങ്ങാടി:മലബാർ കോ-ഓപ്പറേറ്റീവ് കോളേജിൽ നിന്ന് പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ  ആദരിച്ചു.

കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങ് കോളേജ് പ്രിന്‍സിപ്പല്‍ സതീഷ് തോട്ടത്തില്‍ ഉദ്ഘാടനം ചെയ്തു. വിജയരാഘവന്‍ സ്വാഗതം പറഞ്ഞ പരിപാടിയില്‍ ഗോപാലകൃഷ്ണന്‍ ടി പി അധ്യക്ഷനായി.

വിജയികൾക്ക് ഉള്ള ട്രോഫികളും മൊമന്റോകളും സമ്മാനിച്ചു. വൈസ് പ്രിൻസിപ്പാൾ ബിജുഷ, അധ്യാപകരായ സുഭദ്ര, ഹേമലത, നിഷ ഷിത , ഉമാ ദേവി, ബിബിൻ എന്നിവർ സംസാരിച്ചു.

Share news
error: Content is protected !!
Scroll to Top