സ്വർണക്കപ്പിൽ മുത്തമിട്ട് അഴിക്കോടന്‍ അച്ചാം തുരുത്തി

HIGHLIGHTS : Farok Champions Boat League Championship

കോഴിക്കോട് :ചാലിയാറിന്റെ ഇരുകരകളിലുമുള്ള പതിനായിരങ്ങളെ ആവേശത്തിന്റെ കൊടുമുടിയിൽ എത്തിച്ച് ഓളപ്പരപ്പിൽ ആവേശത്തിന്റെ തുഴയെറിഞ്ഞ ചാമ്പ്യൻസ് ബോട്ട് ലീഗ് ചാമ്പ്യൻഷിപ്പിൽ വേഗരാജാക്കൻമാരായി
അഴിക്കോടന്‍ അച്ചാം തുരുത്തി.

പാലിച്ചോൻ അച്ചാം തുരുത്തി എ ടീമിനെ പിന്നിലാക്കിയാണ് അഴിക്കോടന്‍ അച്ചാം തുരുത്തി ചാമ്പ്യൻസ് ബോട്ട് ലീഗിലെ ജലരാജാക്കൻമാരായത്. 2.27.561 ന് ഫിനിഷ് ചെയ്താണ് അഴിക്കോടന്‍ അച്ചാം തുരുത്തി ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. അണിയത്ത് സജിരാജ്, അമരത്ത് കെ പി വിജേഷും വള്ളം നിയന്ത്രിച്ചു. കെ ദീപേഷ് ആയിരുന്നു ടീം മാനേജർ.

2.27.846 ന് ഫിനിഷ് ചെയ്താണ് പാലിച്ചോൻ അച്ചാം തുരുത്തി എ ടീം രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്. എകെജി പോടോത്തുരുത്തി എ ടീം 2.36.206 ന് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വൻ ജനാവലിയെ സാക്ഷിയാക്കി മന്ത്രി പി എ മുഹമ്മദ് റിയാസിൽ നിന്നും വിജയികൾ ട്രോഫി ഏറ്റുവാങ്ങി. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങളിലെത്തിയവർക്ക് യഥാക്രമം ഒന്നര ലക്ഷം രൂപ, ഒരു ലക്ഷം രൂപ, അമ്പതിനായിരം രൂപ എന്നിങ്ങനെയാണ് സമ്മനത്തുക ലഭിച്ചത്. പങ്കെടുത്ത വള്ളങ്ങൾക്ക് ഒരു ലക്ഷം രൂപ വീതമാണ് ബോണസ്.

ചുരുളൻ വള്ളങ്ങളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള സി.ബി.എൽ മൂന്നാം സീസണിൽ കാസർഗോഡ്, കണ്ണൂർ ജില്ലകളിൽ നിന്നുള്ള 60 അടി നീളമുള്ള 15 ചുരുളൻ വള്ളങ്ങളാണ് പങ്കെടുത്തത്. എകെജി പോടോത്തുരുത്തി എ ടീം, എകെജി പോടോത്തുരുത്തി ബി ടീം, റെഡ്സ്റ്റാര്‍ കാര്യങ്കോട്, ന്യൂ ബ്രദേഴ്‌സ് മയിച്ച, വയല്‍ക്കര മയിച്ച, എ.കെ.ജി മയിച്ച, വയല്‍ക്കര വെങ്ങാട്ട്, വിബിസി കുറ്റിവയല്‍( ഫൈറ്റിങ് സ്റ്റാര്‍ ക്ലബ്), കൃഷ്ണപിള്ള കാവുംചിറ, പാലിച്ചോന്‍ അച്ചാം തുരുത്തി എ ടീം, പാലിച്ചോന്‍ അച്ചാം തുരുത്തി ബി ടീം, അഴിക്കോടന്‍ അച്ചാം തുരുത്തി, ഇ.എം.എസ് മുഴക്കില്‍, നവോദയ മംഗലശേരി, സുഗുണൻ മാസ്റ്റർ മെമ്മോറിയൽ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് മേലൂർ എന്നീ ടീമുകൾ മത്സരത്തിൽ മാറ്റുരച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!