പരപ്പനങ്ങാടിയില്‍ തോണിയിലെ എഞ്ചിനുകളും മണ്ണെണ്ണയും മോഷണം പോയി

പരപ്പനങ്ങാടി: കടലോരത്ത് കയറ്റിയിട്ടിരുന്ന
തോണിയിലെ എഞ്ചിനുകളും മണ്ണെണ്ണയും മോഷണം പോയി. നാല് ലക്ഷത്തോളം വിലവരുന്ന രണ്ട്‌
എഞ്ചിനുകളും 300 ലിറ്ററോളം മണ്ണെണ്ണയുമാണ് മോഷണം പോയിരിക്കുന്നത്.

ഇന്ന് രാവിലെ മത്സ്യബന്ധനത്തിന് പോകാനായി തോണിക്കടുത്ത് എത്തിയപ്പോഴാണ് മോഷണം നടന്ന കാര്യം മനസിലായത്. ഉണ്ണാക്കന്‍ അബ്ദുള്ളയുടെ ഉടമസ്ഥതയിലുള്ളതാണ് തോണി.

സംഭവത്തില്‍ കോസ്റ്റ്ഗാര്‍ഡിന് പരാതി നല്‍കിയിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top