കാറുകള്‍ സ്വയം നിറമാറുന്ന പുതിയ ഫീച്ചറുമായി എത്തിയിരിക്കുകയാണ് ആഡംബര കാര്‍ നിര്‍മ്മാതകാളായ ബി എം ഡബ്ല്യൂ. ix ഫ്‌ലോ എന്ന പുതിയ ഫീച്ചറാണ് ഇത് സാധ്യമാക്കിയത്.വൈറ്റ്, ബ്ലാക്ക്, ഗ്രേ എന്നീ മൂന്ന് നിറങ്ങളാണ് ഈ ഫീച്ചറിലുള്ളത്.
ഇത്തരത്തില്‍ റോഡില്‍ വെച്ച് നിമിഷം നേരം കൊണ്ട് നിറംമാറുന്ന ബി എം ഡബ്ല്യൂ വാഹനത്തിന്റെ വീഡിയോ സമൂഹ മധ്യമങ്ങളില്‍ ഇതിനോടകം വൈറലായി കഴിഞ്ഞു. നിരവധി പേരാണ് വീഡിയോക്ക് താഴെ രസകരമായ കമന്റുകളുമായി രംഗത്ത് വന്നിരിക്കുന്നത്.
ഈ ഫീച്ചറുകള്‍ ഉപയോഗിച്ച് കാറുകള്‍ നിറം മാറ്റാനും കസ്റ്റമൈസ് ചെയ്യാനും സഹായിക്കുന്നത് മൈക്രോ ക്യാപ്‌സ്യുളുകള്‍ അടങ്ങിയ ഇലെക്ട്രോ ഫോറെറ്റിക് ഫിലിം കോട്ടിങ് ആണ്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




