
തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ബ്ലഡ് സ്റ്റോറേജ് യൂണിറ്റ് ഉൽഘാടനം ചെയ്തു. രാവിലെ 11മണിക്ക് തിരൂരങ്ങാടി മുനിസിപ്പൽ ചെയർമാൻ കെ പി മുഹമ്മദ് കുട്ടി നിർവഹിച്ചു. മുനിസിപ്പൽ വൈസ് ചെയർ പേഴ്സൺ സുഹ്‌റ, ആശുപത്രി സൂപ്രണ്ട് ഡോക്ടർ പ്രഭുദാസ്,ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ ഇസ്മായിൽ, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ ഇക്ബാൽ, വാർഡ് കൗൺസിലർ അഹമ്മദ് കുട്ടി, ആർ എം ഒ ഡോക്ടർ ഹഫീസ്, നഴ്സിംഗ് സൂപ്രണ്ട് സുമതി തുടങ്ങിയവർ പങ്കെടുത്തു.
24 മണിക്കൂറും പ്രവർത്തിക്കുന്ന രീതിയിൽ ടെക്‌നിഷ്യന്മാരെ നിയമിക്കുവാനും തീരുമാനിച്ചു. ഇപ്പോൾ 20യൂണിറ്റ് രക്തം ഏത് സമയവും സൂക്ഷിക്കും.
രക്തത്തിന് ആവശ്യമുള്ളവർ വിളിക്കേണ്ട നമ്പർ 8590855523





