HIGHLIGHTS : Srinagar police station blast; 7 killed, 27 injured

ശ്രീനഗർ : ശ്രീനഗറിലെ നൗഗാം പൊലീസ് സ്റ്റേഷനിൽ സ്ഫോടക വസ്തു പരിശോധിക്കുന്നതിനിടെ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ 7 പേർ കൊല്ലപ്പെട്ടു. പൊലീസുകാരും ഫോറൻസിക് ഉദ്യോഗസ്ഥരുമാണ് കൊല്ലപ്പെട്ടത്. 27 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണ്.
സ്ഫോടനം നടന്ന സ്ഥലത്ത് നിന്ന് ആറ് മൃതദേഹങ്ങൾ കണ്ടെടുത്തതായും മരിച്ചവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. മൃതദേഹങ്ങൾ ശ്രീനഗറിലെ പോലീസ് കൺട്രോൾ റൂമിലേക്ക് മാറ്റി. പരിക്കേറ്റവരിൽ 24 പേർ പൊലീസുദ്യോഗസ്ഥരാണ്. സ്ഫോടനത്തിൽ പൊലീസ് സ്റ്റേഷൻ കെട്ടിടത്തിന് കാര്യമായ കേടുപാടുകളുണ്ടായി. ഉഗ്രസ്ഫോടനത്തിനു ശേഷം തുടർച്ചയായ ചെറിയ സ്ഫോടനങ്ങളുണ്ടായത് ബോംബ് സ്ക്വാഡിൻ്റെ അടിയന്തര രക്ഷാപ്രവർത്തനങ്ങൾക്ക് തടസമായി.
ഡൽഹി സ്ഫോടനവുമായി ബന്ധമുള്ള ഭീകരരിൽനിന്ന് പിടിച്ചെടുത്ത സ്ഫോടക വസ്തു പരിശോധിക്കുന്നതിനിടെ വെള്ളി രാത്രിയാണ് സംഭവം. പൊലീസ് സ്റ്റേഷനും സമീപത്തുണ്ടായിരുന്ന വാഹനങ്ങൾക്കും കേടുപാടുണ്ടായി. 10ന് ഡൽഹി ചെങ്കോട്ടയ്ക്ക് സമീപം 13 പേരുടെ ജീവനെടുത്ത ഭീകരാക്രമണത്തിന് മുമ്പ് ഹരിയാന ഫരീദാബാദിൽനിന്ന് പിടിച്ചെടുത്ത അമോണിയം നൈട്രേറ്റ് അടക്കമുള്ളവയുടെ സാമ്പിൾ പരിശോധിക്കുന്നതിനിടെയാണ് സംഭവം.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു


