ബില്‍ക്കിസ് ബാനുവിന് രണ്ടാഴ്ചയ്ക്കുള്ളില്‍ നഷ്ടപരിഹാരം നല്‍കണം; സുപ്രീം കോടതി

ദില്ലി: ഗുജറാത്ത് കലാപത്തിന്റെ ഇരയായ ബില്‍ക്കീസ് ഭാനുവിന് നല്‍കാനുള്ള നഷ്ടപരിഹാരം രണ്ടാഴ്ചയ്ക്കുള്ളില്‍ സര്‍ക്കാര്‍ നല്‍കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. പുനപരിശോധന ഹരജി നല്‍കുമെന്ന ഗുജറാത്ത് സര്‍ക്കാറിന്റെ നിലപാടും ചീഫ് ജസ്റ്റിസ് രജ്ഞന്‍ ഗൊഗോയ് തള്ളി.

സുപ്രീം കോടതി ഉത്തരവുണ്ടായിട്ടും എന്തുകൊണ്ടാണ് ഇത്ര നാളായിട്ടും നഷ്ടപരിഹാര തുക നല്‍കാതിരുന്നതെന്നും സര്‍ക്കാര്‍ അഭിഭാഷകനോട് രജ്ഞന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് ചോദിച്ചു.

ബില്‍ക്കീസ് ബാനുവിന് 50 ലക്ഷം രൂപയും തൊഴിലും താമസ സൗകര്യവും ഗുജറാത്ത് സര്‍ക്കാര്‍ നല്‍കണമെന്നാണ് സുപ്രീംകോടതി വിധി. 17 വര്‍ഷം നീണ്ട നിയമ പോരാട്ടത്തിനൊടുവിലാണ് ബില്‍ക്കീസ് ബാനുവിന് അനുകൂലമായ വിധി ലഭിച്ചത്.

Share news
error: Content is protected !!
Scroll to Top