പരപ്പനങ്ങാടിയില്‍ കൊളളപ്പലിശക്കെതിരെ ഇരകളുടെ സംഗമം

പരപ്പനങ്ങാടി: പരപ്പനങ്ങാടിയിലും പരിസരങ്ങളിലും വ്യാപിച്ച് കൊണ്ടിരിക്കുന്ന വട്ടിപ്പലിശയ്ക്കും ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്കുമെതിരെ ജനകീയ പ്രതിരോധ വേദിക്ക് രൂപം നല്‍കി.

സിഡ്‌കോ ചെയര്‍മാന്‍ നിയാസ് പുളിക്കലകത്ത് സംഗമം ഉദ്ഘാടനം ചെയ്തു.
ഒക്ടോബര്‍ 13 ന് ഇരകളുടെ സംഗമം വിളിച്ചുചേര്‍ത്ത് അഭിഭാഷകരുടെയും പോലീസ് മേധാവികളുടെയും സാന്നിധ്യത്തില്‍ നിയമവിരുദ്ധ പലിശക്കെതിരെ ബോധവല്‍ക്കരണവും അദാലത്തും നടത്താന്‍ തീരുമാനമായി.

പി.ജഗന്നിവാസന്‍ അധ്യക്ഷനായ ചടങ്ങില്‍ കൗണ്‍സിലര്‍മാരായ ദേവന്‍ ആലുങ്ങല്‍,ഹനീഫ കൊടപ്പാളി, നൗഫല്‍ ഇല്യന്‍, അഷറഫ് ശിഫ, കെ ജയചന്ദ്രന്‍, വത്സരാജ്, സി പി സക്കരിയ, വ്യാപാരി വ്യവസായി ഏകോപന സമിതി മുനിസിപ്പില്‍ പ്രസിഡന്റ് എം വി മുഹമ്മദ്, വ്യാപാരി വ്യവസായി സമിതി പ്രതിനിധി ഗോപാലകൃഷ്ണന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

നിയാസ് പുളിക്കലകത്തിനെ ചെയര്‍മാനായും കണ്‍വീനറായി എം വി മുഹമ്മദലിയെയും തെരഞ്ഞെടുത്തു.

Share news
error: Content is protected !!
Scroll to Top