ദേശീയപാത നിർമാണത്തിനായെടുത്ത കുഴിയിൽ വീണ് ബൈക്ക് യാത്രികന് പരിക്ക്

വടകര : ദേശീയപാത നിർമാണത്തിനായെടുത്ത കുഴിയിൽ വീണ് ബൈക്ക് യാത്രികന് ഗുരുതര പരിക്ക്. തലശേരി ചേറ്റംകൂൺ സ്വദേശി മർവയിൽ മുഹമ്മദ് അഖിൻ (32) ആണ് പരിക്കേറ്റത്.

ഇന്നലെ പകൽ രണ്ടരയോടെയാണ് സംഭവം. വടകര ലിങ്ക് റോഡ് ജങ്ഷന് സമീപം ഓവുചാൽ നിർമാണത്തിനായി എടുത്ത താഴ്ചയുള്ള കുഴിയിലേക്ക് ലോറിക്ക് സൈഡ് കൊടുക്കുന്നതിനിടെ ബൈക്ക് മറിയുകയായിരുന്നു.

കുഴിക്ക് സംരക്ഷണമായിവച്ചിരുന്ന കോൺ ക്രീറ്റ് സ്ലാബിൽ തട്ടിയാണ് ബൈക്ക് കുഴിയിലേക്ക് പതിച്ചത്. ബൈക്കിനൊപ്പം കോൺ – ക്രീറ്റ് സ്ലാബും കുഴിയിലേക്ക് വീണു. വാരിയെല്ലുകൾക്ക് പരിക്കുണ്ട്. പല്ല് നഷ്ടപ്പെടുകയും ചെയ്തു. വടകര ഗവ. ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇയാളെ പിന്നീട് തലശേരിയിലെ ആശുപത്രിയിലേക്ക് മാറ്റി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top