ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രിക്കന്‍ മരിച്ചു

കടലുണ്ടി:മണ്ണൂര്‍ വളവില്‍ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു.മണ്ണൂര്‍ വളവ് ആലുങ്ങല്‍ ജ്ഞാനോദയം വായനശാലക്ക് സമീപം പരേതനായ ചേരിയാംപറമ്പില്‍ രാരുവിന്റെ മകന്‍ സരീഷ് (46) ആണ് മരണപ്പെട്ടത്.

ഇന്ന് രാവിലെയുണ്ടായ അപകടത്തില്‍പ്പെട്ട സരീഷിനെ ഉടന്‍ സ്വകാര്യ ആശുപത്രികളില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കെട്ടിട നിര്‍മാണ കരാറുകാരനായ സരീഷ് രാവിലെ ഇരുചക്ര വാഹനത്തില്‍ ജോലി സ്ഥലത്തേക്ക് പോകുമ്പോള്‍ മണ്ണൂര്‍ റെയിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസുമായി കൂട്ടിയിടിച്ചാണ് അപകടം

നിര്‍മ്മാണ തൊഴിലാളി യൂണി യന്‍ സിഐടിയു മണ്ണൂര്‍ മേഖല ട്രഷററാണ്.ലീലയാണ് സരീഷിന്റെ അമ്മ.ഭാര്യ: ഗ്രീഷ്മ. മക്കള്‍: ദേവിക, ശ്രീദേവ.

Share news
error: Content is protected !!
Scroll to Top