Section

malabari-logo-mobile

ഓട്ടോറിക്ഷ കെട്ടിവലിച്ച് കൊണ്ടുപോകുന്നതിനിടെ കയറില്‍ കഴുത്ത് കുരുങ്ങി അപകടം: ബൈക്ക് യാത്രികന്‍ മരിച്ചു

HIGHLIGHTS : Bike rider dies after getting entangled in rope while pulling auto-rickshaw

ആലുവ: ഓട്ടോറിക്ഷ കെട്ടിവലിച്ച് കൊണ്ടുപോകുന്നതിനിടെ കയര്‍ കഴുത്തില്‍ കുരുങ്ങി ബൈക്ക് യാത്രക്കാരന് ദാരുണ മരണം. ഇന്ന് രാവിലെ ആലുവ അമ്പാട്ടുകാവിനടുത്താണ് അപകടം നടന്നത്. കുന്നുകര സ്വദേശി ഫഹദ് ആണ് മരിച്ചത്. സംഭവത്തില്‍ ഓട്ടോ റിക്ഷാ ഡ്രൈവര്‍ക്കെതിരെ ആലുവ പോലീസ് മനപ്പൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് കേസ് എടുത്തു.

ആലുവ അമ്പാട്ടുകാവിലെ യു വളവിലായിരുന്നു അപകടം. മരിച്ച ഫഹദിന് 19 വയസായിരുന്നു പ്രായം. കളമശ്ശേരി ഭാഗത്ത് നിന്ന് കേടായ ഓട്ടോറിക്ഷ കെട്ടിവലിച്ച് വരികയായരുന്നു കെ.എല്‍ ബിയു 8754 നമ്പര്‍ ഓട്ടോറിക്ഷ. യു വളവില്‍ എത്തിയപ്പോള്‍ മുന്നിലുള്ള ഓട്ടോ റിക്ഷ റോഡ് കുറുകേ കടന്ന് നീങ്ങി. കേടുപാടുള്ള ഓട്ടോറിക്ഷ റോഡിന്റെ മറുവശത്തേക്ക് നിങ്ങി. ഈ സമയം ഇതുവഴി ബൈക്കിലെത്തിയ ഫഹദ് ഓട്ടോകളെ ബന്ധിപ്പിച്ച കയര്‍ കാണാതെ ഇടയിലൂടെ മുന്നോട്ട് പോയി. ഇതിനിടെയാണ് കഴുത്തില്‍ കയര്‍ കരുങ്ങി റോഡിലേക്ക് തെറിച്ച് വീണത്. ഫഹദ് സംഭവ സ്ഥലത്ത് തന്നെ മരിച്ചു.

സംഭവത്തില്‍ ഓട്ടോ ഡ്രൈവര്‍മാരെ പോലീസ് കസ്റ്റഡിയിലെടുത്തു. തിരക്കേറിയ റോഡില്‍ അപകടകരമായ രീതിയിലാണ് ഓട്ടോ കെട്ടിവലിച്ച് കൊണ്ടുപോയതെന്നാണ് പൊലീസ് റിപ്പോര്‍ട്ട്. അപകടമുണ്ടാക്കിയതിന് മനപൂര്‍വ്വമല്ലാത്ത നരഹത്യ, അലക്ഷ്യമായി വാഹനമോടിച്ച് അപകടമുണ്ടാക്കല്‍ അടക്കമുള്ള വകുപ്പ് ചേര്‍ത്താണ് ഡ്രൈവര്‍മാര്‍ക്കെതിരെ പൊലീസ് കേസ് എടുത്തത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!