വള്ളിക്കുന്ന്: കടലുണ്ടിക്കടവ് പാലത്തിനടുത്ത് ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. കടലുണ്ടി റെയില്‍വേ ഗേറ്റിന് സമീപം വാക്കടവ് റോഡ് മടവമ്പാട്ട് പ്രകാശന്‍ (സുധീര്‍ – 55) ആണ് മരിച്ചത്.
തിങ്കളാഴ്ച രാവിലെ ഏഴോടെയാണ് അപകടം. ഗുരുവായൂരില്‍ നിന്നും വരികയായിരുന്ന കാറാണ് അപകടത്തില്‍പെട്ടത്. ആനങ്ങാടി ഭാഗത്ത് നിന്ന് വന്ന കാര്‍ മുന്നിലെ വാഹനത്തിനെ മറികടക്കാനുളള ശ്രമത്തിനിടെ പാലം ഇറങ്ങിവന്ന ബൈക്കില്‍ ഇടിക്കുകയായിരുന്നു. ബൈക്കിനെ മീറ്ററുകളോളം വലിച്ചിഴച്ച ശേഷമാണ് കാര്‍ നിന്നതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
ഉടന്‍ ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. ഭാര്യ : ഷീബ, മക്കള്‍: അതുല്യ,അരുണ്‍.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു



