
പൊന്നാനി : ചമ്രവട്ടം – കുറ്റിപ്പുറം ഹൈവേയിലെ പന്തേപാലത്തില്‍ നിന്നും ബൈക്ക് താഴേക്ക് വീണുണ്ടായ അപകടത്തില്‍ മൂന്ന് യുവാക്കള്‍ക്ക് പരിക്ക്. തിരൂര്‍ പുറത്തൂര്‍ സ്വദേശികളായ രാഖില്‍ (23), ഋഷികേശ് (21) ദീപക് (24)എന്നിവര്‍ക്കാണ് പരിക്കേറ്റത്.
പരിക്കേറ്റവരെ പൊന്നാനി താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് വിദഗ്ധ ചികിത്സക്കായി തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
പൊന്നാനിയില്‍ നിന്നും കുറ്റിപ്പുറം ഭാഗത്തേക്ക് ബൈക്കില്‍ പോകുന്നതിനിടെ ദേശീയപാതയിലെ പണി കഴിയാത്ത പാലത്തില്‍ നിന്നും താഴേക്ക് വീഴുകയായിരുന്നു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




