പൊന്നാനി:ബൈക്കിടിച്ച് കാല്‍നടയാത്രക്കാരിക്ക് അപകടം. ബൈക്ക് ഓടിച്ചിരുന്ന യുവാവിനും പരിക്കേറ്റു. അപകടത്തില്‍ പരിക്കുപറ്റിയ കാല്‍നടയാത്രിക മന്ദലാംകുന്ന് സ്വദേശിനി വടക്കയില്‍ സുബൈദ (45), ബൈക്ക് യാത്രികന്‍ വയനാട് സ്വദേശി അരിപ്പൊട്ടിയന്‍ വീട്ടില്‍ ഫാസില്‍ (23) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ചാവക്കാട് പൊന്നാനി ദേശീയപാതയില്‍ വൈകീട്ട് 4.30 ഓടെ അകലാട് മൊയ്തീന്‍ പള്ളിക്ക് സമീപം റോഡു മുറിച്ച് കടക്കുന്നതിനിടെ ബൈക്കിടിച്ചാണ് അപകടം ഉണ്ടായത്.
പരിക്കേറ്റവരെ അകലാട് മുന്നൈനി വി – കെയര്‍ ആംബുലന്‍സ് പ്രവര്‍ത്തകര്‍ ചാവക്കാട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




