ബിഹാറിന്റെ ജനവിധി ഇന്നറിയാം; ആദ്യ ഫലസൂചനകൾ എട്ടരയോടെ

പട്ന: രാജ്യം ഉറ്റുനോക്കുന്ന ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലമറിയാൻ ഇനി മണിക്കൂറുകൾ മാത്രം. വോട്ടെണ്ണൽ രാവിലെ എട്ട് മണി മുതൽ. ആദ്യ ഫലസൂചനകൾ എട്ടരയോടെ.

38 ജില്ലകളിലായി 46 വോട്ടെണ്ണൽ കേന്ദ്രങ്ങളാണ് ഉള്ളത്. കൗണ്ടിംഗ് സ്റ്റേഷനുകൾക്ക് അർദ്ധസൈനികരുടെ സുരക്ഷാ വിന്യാസം.

എക്സിറ്റ്പോൾ ഫലങ്ങൾ ഏതാണ്ട് എല്ലാം എൻഡിഎ വലിയ ഭൂരിപക്ഷമാണ് പ്രവചിച്ചത്. അതിൽ തന്നെ ഏറ്റവും നേട്ടം ഉണ്ടാക്കാൻ പോകുന്നത് ജെഡിയു ആണെന്നാണ് എക്സിറ്റ് പോളുകളുടെ പൊതുവിലയിരുത്തൽ. 30 സീറ്റുകൾ ഇത്തവണ അധികമായി ലഭിക്കുമെന്നാണ് പ്രവചനം.

അതേസമയം എക്സിറ്റ്പോൾ ഫലങ്ങൾ തെറ്റും എന്ന് ആർജെഡി നേതാവ് തേജസ്വി യാദവ് പറഞ്ഞു. മുൻകാലങ്ങളിൽ പ്രവചനങ്ങൾ തെറ്റിയ ചരിത്രം ബിഹാറിന് ഉണ്ട്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top