Section

malabari-logo-mobile

യുട്യൂബ് നോക്കി ബിഫാം വിദ്യാര്‍ഥികള്‍ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി; യുവാവിന് ദാരുണാന്ത്യം

HIGHLIGHTS : Bifam students undergo gender reassignment surgery by looking at YouTube; Tragic end for the young man

വിജയവാഡ: യുട്യൂബ് നോക്കി ലിംഗമാറ്റ ശസ്ത്രക്രിയ നടത്തുന്നതിനിടെ യുവാവ് രക്തം വാര്‍ന്നു മരിച്ചു. ഫാര്‍മസി വിദ്യാര്‍ഥികളുടെ സഹായത്തോടെയാണ് ലോഡ്ജ് മുറിയില്‍ യുവാവ് ശസ്ത്രക്രിയ നടത്തിയത്.

വ്യാഴാഴ്ചയാണ് ആന്ധപ്രദേശിലെ പ്രകാശം സ്വദേശി ശ്രീനാഥിനെ(28) നെല്ലൂരിലെ ലോഡ്ജില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.

sameeksha-malabarinews

യുവാവിന് ശസ്ത്രക്രിയ നടത്തിയ നെല്ലൂര്‍ സ്വകാര്യ കോളേജിലെ ബിഫാം വിദ്യാര്‍ഥികളായ മസ്താന്‍, ജീവ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ലോഡ്ജ് ജീവനക്കാരനാണ് യുവാവിന്റെ മൃതദേഹം ആദ്യം കണ്ടത്. പിന്നീട് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കിടയിലാണ് മരിച്ചതെന്ന് അറിഞ്ഞത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!