നാടിന് അഭിമാനമായി ‘ഭൂതക്കണ്ണാടി’ക്ക് മികച്ച നാടക പുരസ്‌കാരം

HIGHLIGHTS : 'Bhootakannadi' wins best drama award, bringing pride to the country

താനൂര്‍: ഡല്‍ഹിയില്‍ നടന്ന നാഷ്ണല്‍ മൈക്രോ ഡ്രാമ ഫെസ്റ്റിവലില്‍ താനൂര്‍ സ്വദേശി യദുകൃഷ്ണന്‍ സംവിധാനം ചെയ്ത ഭൂതക്കണ്ണാടിക്ക് മികച്ച നാടകത്തിനുള്ള പുരസ്‌കാരത്തിന് അര്‍ഹമായി. ഫലകവും 50,000 രൂപയുമാണ് സമ്മാനം.

വിവിധ ഭാഷകളില്‍ നിന്നെത്തിയ 30 ഓളം നാടകങ്ങളില്‍ നിന്നാണ് ഭൂതക്കണ്ണാടിയെ തെരഞ്ഞെടുത്തത്. സ്ത്രീ വേട്ടയ്ക്കായി ഭൂതങ്ങള്‍ കണ്ണാടിയുമായി ഇറങ്ങുന്നതിന്റെ ആവിഷ്‌കാരമാണ് ഭൂതക്കണ്ണാടി.

sameeksha-malabarinews

ദേവനാരായണന്‍, സഫ്വാന്‍, ആല്‍ബിന്‍ യോഹന്‍, വേദ, വിഷ്ണുലാല്‍, സത്യ എന്നിവരാണ് അഭിനേതാക്കള്‍. വൈശാഖ്, ശ്രീഹരി എന്നിവരാണ് മറ്റു പിന്നണി പ്രവര്‍ത്തകര്‍.

ഷൊര്‍ണൂര്‍ ജനഭേരിയില്‍ നാടക വിദ്യാര്‍ഥി കൂടിയായ യദുകൃഷ്ണന്‍ താനൂര്‍ ഓലപ്പീടിക സ്വദേശിയാണ്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!