പരപ്പനങ്ങാടി :നിര്‍ധനരായ വയോജനങ്ങള്‍ക്കുള്ള ഭാരത് സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് ഓണസമ്മാനം ‘ഓണക്കോടി സ്‌നേഹക്കോടി’ പദ്ധതിയുടെ ജില്ലാതല വിതരണോദ്ഘാടനം പരപ്പനങ്ങാടി മുനിസിപ്പല്‍ ചെയര്‍മാന്‍ ഷാഹുല്‍ ഹമീദ് നിര്‍വ്വഹിച്ചു.
സ്‌കൗട്ട് ആന്റ് ഗൈഡ്‌സ് തിരൂരങ്ങാടി ജില്ലാ അസോസിയേഷനും പരപ്പനങ്ങാടി സൂപ്പികുട്ടി നഹാ മെമ്മോറിയല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ യൂണിറ്റും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.
ജില്ലയിലെ വിവിധ സ്‌കൂളിലെ സ്‌കൗട്ട് ആന്‍ഡ് ഗൈഡ് അംഗങ്ങള്‍ നൂറിലധികം പാവപ്പെട്ട വയോജനങ്ങള്‍ക്ക് ഓണക്കോടി വീടുകളില്‍ എത്തിച്ച് നല്‍കും.
സ്‌കൂള്‍ മാനേജര്‍ അഷ്‌റഫ് കുഞ്ഞാവാസ് മുഖ്യാതിഥിയായിരുന്നു. ജില്ലാ കമ്മീഷണര്‍ കെ ശോഭനാദേവി അധ്യക്ഷത വഹിച്ചു.
ചടങ്ങില്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ ജാസ്മിന്‍, ഹെഡ്മിസ്ട്രസ് ബെല്ലജോസ്, പിടിഎ പ്രസിഡണ്ട് ഇ ഒ അന്‍വര്‍, ജില്ലാ ഭാരവാഹികളായ
സി വി അരവിന്ദ്,കെ കെ സുനില്‍കുമാര്‍, കെ അബ്ദുറഹിമാന്‍, എല്‍ എ സെക്രട്ടറി ടി.കെ ഷാജി,സതീദേവി, ഷംസുദ്ധീന്‍, അമീനഷെറിന്‍, ഹസീന, ഷഫീഖ, രാഗി എന്നിവര്‍ സംസാരിച്ചു.
ജില്ലാ ഓര്‍ഗനൈസിംഗ് കമ്മീഷണര്‍ കെ ഷക്കീല സ്വാഗതവും ജില്ലാ ജോയിന്‍ സെക്രട്ടറി എന്‍ കെ ജഗതി നന്ദിയും പറഞ്ഞു.




