ഭഗവത്‌ ഗീതയെ ദേശീയ ഗ്രന്ഥമാക്കണം; സുഷമ സ്വരാജ്‌

Untitled-1 copyദില്ലി:ഭഗവത്‌ ഗീതയെ രാജ്യത്തിന്റെ ഔദ്യോഗിക ഗ്രന്ഥമാക്കുമെന്ന്‌ കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്‌. ഇക്കാര്യത്തില്‍ പൂര്‍ത്തിയാക്കാന്‍ ഇനി ഔദ്യോഗിക നടപടിക്രമങ്ങള്‍ മാത്രമെ ബാക്കിയുള്ളുവെന്നും സുഷമ സ്വരാജ്‌ വ്യക്തമാക്കി.

ഭഗവത്‌ഗീതയുടെ 5,151 വാര്‍ഷികത്തോടനുബന്ധിച്ച്‌ ചെങ്കോട്ടയില്‍ നടന്ന ഗീതപ്രേരണ മഹോത്സവത്തില്‍ പങ്കെടുക്കവെയാണ്‌ സുഷമ സ്വരാജ്‌ ഇക്കാര്യം വ്യക്തമാക്കിയത്‌. നേരത്തെ മോദി അമേരിക്കന്‍ പര്യടനത്തിനിടെ ഒബാമക്ക്‌ ഭഗവത്‌ ഗീത സമ്മാനിച്ചതിലൂടെ ഗ്രന്ഥത്തിന്‌ ദേശീയ അംഗീകാരം ലഭിച്ചുവെന്നും സുഷമ പറഞ്ഞു. ചടങ്ങില്‍ സംബന്ധിച്ച വിഎച്ച്‌പി ദേശീയ അദ്ധ്യക്ഷന്‍ അശോക്‌ സിംഗാള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി എന്നിവര്‍ ഭഗവത്‌ഗീതയെ ദേശീയഗ്രന്ഥമാക്കണമെന്ന്‌ ആവശ്യപ്പെട്ടിരുന്നു.

ഭഗവത്‌ ഗീതയില്‍ എല്ലാവരും നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരമുണ്ടെന്നും ജീവിതത്തിലും വിദേശകാര്യമന്ത്രിയായിരിക്കുമ്പോഴും വെല്ലുവിളികള്‍ നേരിടാന്‍ ഗ്രന്ഥം തന്നെ സഹായിച്ചിട്ടുണ്ടെന്നും സുഷമ സ്വരാജ്‌ പറഞ്ഞു.

Share news
error: Content is protected !!
Scroll to Top