HIGHLIGHTS : 'Besieged for promoting science'; AN Shamseer
കൊച്ചി: ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കുന്ന രീതിയില്‍ എന്തെങ്കിലും പറയാന്‍ പറ്റാത്ത സാഹചര്യമാണ് കേരളത്തിലെന്ന് സ്പീക്കര്‍ എ എന്‍ ഷംസീര്‍. ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കുന്ന രീതിയില്‍ പറഞ്ഞതിന് വളഞ്ഞിട്ടാക്രമിക്കപ്പെട്ട പൊതുപ്രവര്‍ത്തകനാണ് താനെന്നും ഷംസീര്‍ പറഞ്ഞു. സഹോദരന്‍ അയ്യപ്പന്‍ പുരസ്‌കാര വിതരണം നടത്തി സംസാരിക്കവെയാണ് സ്പീക്കറുടെ പ്രതികരണം.
ഷംസീറിന് എതിരെ പ്രതിപക്ഷവും ബിജെപിയും എന്‍എസ്എസും രംഗത്തെത്തിയിരുന്നു. സ്പീക്കര്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് എന്‍എസ്എസ് നാമജപ ഘോഷയാത്ര സംഘടിപ്പിച്ചു. ഷംസീര്‍ തെറ്റൊന്നും പറഞ്ഞിട്ടില്ലെന്നും തിരുത്തേണ്ടതില്ല എന്നുമാണ് സിപിഎം നിലപാട്.


മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു