ലേണ്‍ സ്മാര്‍ട്ട് വിത്ത് ബിഇഎം മൊബൈല്‍ ഫോണ്‍ ലൈബ്രറി ഉദ്ഘാടനം ചെയ്തു

പരപ്പനങ്ങാടി: ബിഇഎം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ലേണ്‍ സ്മാര്‍ട്ട് വിത്ത് ബിഇഎം ലൈബ്രറിയുടെ ഉദ്ഘാടനം കെ.പി.എ. മജീദ് എംഎല്‍എ നിര്‍വഹിച്ചു. സ്‌കൂള്‍ സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് ചെട്ടിപ്പടി ഹെല്‍ത്ത് സെന്റിന് നല്‍കുന്ന ഓകാസിമീറ്റര്‍ കോര്‍പ്പറേറ്റ് മാനേജര്‍ വെ. സുനില്‍ പുതിയാട്ടില്‍ ഉദ്ഘാടനം ചെയ്തു.

ചടങ്ങില്‍ ഓണ്‍ലൈന്‍ പഠനസൗകര്യമില്ലാത്ത 45 കുട്ടികള്‍ക്ക് സ്മാര്‍ട്ട് ഫോണ്‍ വിതരണം ചെയ്തു.

ചടങ്ങില്‍ ഹെഡ്മിസ്ട്രസ്സ് റെനറ്റ് ഷെറിന സെല്‍വരാജ് സ്വാഗതവും, റവ. പി.എല്‍. ഡെന്നി (വികാരി സിഎസ്‌ഐ ചര്‍ച്ച്, പരപ്പനങ്ങാടി), ജോര്‍ജ്ജ് കെ തോമസ്, പി.ഒ. സലാം, ബിന്ധ്യ മേരി ജോണ്‍, സജിത്ത് എഡി, റയോണ്‍ ഹാംസണ്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ചു. അബ്ദുള്‍ നാസര്‍ മാസ്റ്റര്‍ നന്ദി രേഖപ്പെടുത്തി. പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെയും(still missing 90’s Bach)
അധ്യാപകരുടെയും സിഎസ്‌ഐ സഭയുടെയും സഹായത്തോടെയാണ് ചടങ്ങ് നടത്തിയത്.

Share news
error: Content is protected !!
Scroll to Top