
ആവശ്യമായ ചേരുവകള്‍:-
റവ – 1 കപ്പ്
ഉഴുന്ന് – ½ കപ്പ്
ബീറ്റ്‌റൂട്ട് – 1
ഇഞ്ചി – ½ ഇഞ്ച്
പച്ചമുളക് – 1/2
വെജിറ്റബിള്‍ ഓയില്‍ – 1 ടേബിള്‍സ്പൂണ്‍
കടുക് – 1 ടീസ്പൂണ്‍
കറിവേപ്പില – ആവശ്യത്തിന്
ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം:-
കുതിര്‍ത്ത ഉഴുന്ന് നല്ല സ്മൂത്തായി അരച്ചെടുക്കുക. ശേഷം അതിലേക്ക് റവ,വെള്ളം എന്നിവ പാകത്തിന് ചേര്‍ക്കുക. ഇത് 8 മണിക്കൂര്‍ നേരത്തേക്ക് പുളിപ്പിക്കാന്‍ വയ്ക്കുക. അതോടൊപ്പം, ബീറ്റ്‌റൂട്ട് ഇഞ്ചിയും പച്ചമുളകും ചേര്‍ത്ത് മിനുസമാകുന്നവരെ അരച്ചെടുക്കുക. പുളിപ്പിച്ച മാവില്‍ ഇത് ചേര്‍ത്ത് ആവശ്യത്തിന് ഉപ്പും ചേര്‍ക്കുക. ശേഷം നെയ് പുരട്ടിയ മോള്‍ഡുകളിലേക്ക് മാവ് ഒഴിച്ച് ഏകദേശം പത്ത് മിനിറ്റ് ആവിയില്‍ വേവിക്കുക. സാമ്പാര്‍, ചട്‌നി എന്നിവയ്ക്കൊപ്പം കഴിക്കാന്‍ ബീറ്റ്‌റൂട്ട് ഇഡലി റെഡി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




