HIGHLIGHTS : Beetroot Facial
ഒരു ബീറ്റ്‌റൂട്ട് എഴുത്ത് ചുരണ്ടി പിഴിഞ്ഞ് നീര് ഒരു പാത്രത്തില്‍ എടുത്തുവെക്കുക.ഇതില്‍ നിന്നും രണ്ട് സ്പൂണ്‍ ബീറ്റ്‌റുട്ട് നീരും ഒരു ടീസ്പൂണ്‍ പാലും ചേര്‍ത്ത് മുഖത്ത് തേച്ച് ഒന്ന് വലിയുമ്പോള്‍ കഴുകി കളയുക. ബീറ്റ്‌റൂട്ട് നീര് പിഴിഞ്ഞെടുത്ത ശേഷമുള്ള ബീറ്റ്‌റൂട്ടില്‍ ഒരു ടീസ്പൂണ്‍ അരിപ്പൊടി ചേര്‍ത്ത് നന്നായി യോജിപ്പിച്ച് മുഖത്ത് തേച്ച് ഒന്ന് വലിയുന്നതുവരെ ഇടുക.ശേഷം തണുത്തവെള്ളത്തില്‍ മുഖം കഴുകുക. പിന്നീട് ബാക്കിയുള്ള ബീറ്റ്‌റൂട്ട് നീരിലേക്ക് ഒരു ടീസ്പൂണ്‍ കടലപ്പൊടി ചേര്‍ത്ത് മുഖത്ത് പുരട്ടിയിടുക. നന്നായി ഉണങ്ങിയ ശേഷം തണുത്ത വെള്ളത്തില്‍ കഴുകിക്കളയുക. മുഖം നന്നായി തിളങ്ങാന്‍ ഇത് സഹായിക്കും.
ഈ കൂട്ടെല്ലാം പുരട്ടുന്നതിന് മുന്നെ മുഖം നന്നായി കഴുകി ഉണങ്ങിയ തുണിയുപയോഗിച്ച് തുടയ്ക്കണം. മുഖത്ത് തേക്കുന്ന പോലെ തന്നെ അതെല്ലാം കഴുത്തില്‍കൂടി തേക്കാന്‍ ശ്രദ്ധിക്കണം.ബീറ്റ്‌റൂട്ട് നീര് അലര്‍ജിയുള്ളവര്‍ ഇത് ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം