HIGHLIGHTS : Onam Special; Mixed Fruit Payasam
ഓണമായാല്‍ പായസം നിര്‍ബന്ധമാണ്.എന്നാല്‍ ഇത്തവണത്തെ ഓണം കളറാക്കാന്‍ മിക്‌സഡ് ഫ്രൂട്ട് പായസം തയ്യാറാക്കം
ആവശ്യമുള്ള ചേരുവകള്‍
പൂവന്‍ പഴം-കാല്‍ കപ്പ്
മാമ്പഴം-കാല്‍കപ്പ്
ചൗവരി-3ടേബിള്‍ സ്പൂണ്‍
അണ്ടിപ്പരിപ്പ്-50 ഗ്രാം
ഉണക്കമുന്തിരി-25 ഗ്രാം
പിസ്ത-9 എണ്ണം
ഏലക്ക-കാല്‍ ടീസ്പൂണ്‍
ശര്‍ക്കര പാവ്-ഒന്നരകപ്പ്
തേങ്ങാപ്പാല്‍-ഒന്നാം പാല്‍ മുക്കാല്‍ കപ്പ്
രണ്ടാം പാല്‍-രണ്ടര കപ്പ്
നെയ്യ്-8 ടേബിള്‍ സ്പൂണ്‍
തയ്യാറാക്കുന്ന വിധം
ഒരു ചുവട്കട്ടിയുള്ള പാത്രത്തിലേക്ക് 3ടേബിള്‍സ്പൂണ്‍ നെയ്യ് ഒഴിച്ച് ചൂടായി വരുമ്പോള്‍ ചെറുതായി അരിഞ്ഞുവെച്ചിരിക്കുന്ന എല്ലാ ഫ്രൂട്ടസും ഇട്ട് നന്നായി ഇളക്കി വേവിക്കുക.ഇതിലേക്ക് തയ്യാറാക്കി വെച്ചിരിക്കുന്ന ശര്‍ക്കര പാവ് ഒഴിച്ച് നന്നായി ഇളക്കുക.ഇതിലേക്ക് ആദ്യമേ വേവിച്ച് വെച്ച മൂന്ന് ടേബിള്‍ സ്പൂണ്‍ ചൗവരി ചേര്‍ത്ത് നന്നായി ഇളക്കുക. ഇതിലേക്ക് രണ്ടാം പാല്‍ ഒഴിച്ച് വേവിച്ച് കുറുകി വരുമ്പോള്‍ ഒന്നാം പാല്‍ ഏലക്ക പൊടി എന്നിവ ചേര്‍ത്ത് ഇളക്കി ഇറക്കി വെക്കുക. ബാക്കിയുള്ള നെയ്യില്‍ അണ്ടിപ്പരിപ്പ് മുന്തിരി എന്നിവ വറുത്ത് കോരിയൊഴിക്കുക. അവസാനം പിസ്ത ഒന്ന് തരിയായി പൊടിച്ചെടുത്തത് പായസിന് മുകളില്‍ വിതറി ഒന്നു ചൂടാറിയ ശേഷം കുടിക്കാം.