ബീഫ് ചട്ടിപത്തിരി

HIGHLIGHTS : Beef Chattipathiri

ആവശ്യമായ ചേരുവകള്‍:-

വേവിച്ചു മിന്‍സ് ചെയ്ത ബീഫ് – അര കിലോ
മൈദ – 1 1/2 കപ്പ്
മുട്ട – 3
സവാള – 2
പച്ചമുളക് – 4 എണ്ണം
ഇഞ്ചി വെളുത്തുള്ളി ചതച്ചത് – 1 ടേബിള്‍ സ്പൂണ്‍ വീതം
മഞ്ഞള്‍ പൊടി – 1/2 ടി സ്പൂണ്‍
മുളക് പൊടി – 1 ടി സ്പൂണ്‍
ഗരം മസാല പൊടി – 1 ടി സ്പൂണ്‍
കുരുമുളക് പൊടി – 1/2 ടി സ്പൂണ്‍
മല്ലി ഇല അരിഞ്ഞത് – കുറച്ച്
കറിവേപ്പില – 1 തണ്ട്
വെളിച്ചെണ്ണ – 2 ടേബിള്‍ സ്പൂണ്‍
ഉപ്പ് – പാകത്തിന്
വെള്ളം- ആവശ്യത്തിന്
തേങ്ങ പാല്‍ – 1/2കപ്പ്

sameeksha-malabarinews

തയ്യാറാക്കുന്ന രീതി :-

ബീഫ് കഴുകി കുറച്ചു മഞ്ഞള്‍പൊടി, കുരുമുളക്പൊടി, ഉപ്പ് , മുളക് പൊടി, ഗരം മസാല പൊടി എന്നിവ ചേര്‍ത്ത് വേവിച്ച് എടുക്കുക. ശേഷം മിക്‌സിയില്‍ ഇട്ട് ഒന്ന് കറക്കി എടുക്കുക.

വെളിച്ചെണ്ണ ചൂടാക്കി ഇഞ്ചി, വെളുത്തുള്ളി ചതച്ചത് വഴറ്റുക. ഒന്ന് മൂത്തു വരുമ്പോള്‍ സവാള, പച്ചമുളക് ചേര്‍ത്ത് വഴറ്റുക. ഇതിലേക്ക് ബാക്കി ഉള്ള മഞ്ഞള്‍ പൊടി, മുളക് പൊടി, കുരുമുളക്പൊടി, ഗരംമസാല, ഉപ്പ്, മല്ലിയില, കറിവേപ്പില എന്നിവയും ചേര്‍ത്ത് നന്നായി വഴറ്റിയെടുക്കുക. വേവിച്ചു മിന്‍സ് ചെയ്തു വെച്ച ബീഫ് ചേര്‍ത്ത് യോജിപ്പിക്കുക.

മൈദയും മുട്ടയും ഉപ്പും കുറച്ച് വെള്ളവും ചേര്‍ത്ത് കുഴച്ചെടുക്കുക. ചെറിയ ഉരുളകള്‍ ആക്കി പത്തിരി ഉണ്ടാക്കുക അല്ലെങ്കില്‍ ദോശമാവിന്റെ അയവില്‍ മാവുണ്ടാക്കുക. ഒരു നോണ്‍സ്റ്റിക് പാന്‍ ചൂടാക്കി ഓരോ തവി മാവൊഴിച്ച് ദോശപോലെ ചുട്ടെടുക്കുക.

ഒരു പാത്രത്തില്‍ 2 മുട്ടയും , തേങ്ങപാലും കുറച്ചു ഉപ്പും ചേര്‍ത്ത് കലക്കുക.

ഒരു നോണ്‍സ്റ്റിക്കിന്റെ ഉയരമുള്ള ചെറിയ പാത്രത്തില്‍ എണ്ണ തടവുക. ചുട്ടെടുത്ത ദോശ അല്ലെങ്കില്‍ പത്തിരി ഈ മുട്ട തേങ്ങ പാല്‍ കൂട്ടില്‍ മുക്കി എണ്ണ തടവിയ പാത്രത്തില്‍ വെക്കുക. ശേഷം കുറച്ചു ബീഫ് മസാല നിരത്തുക. മീതെ പത്തിരി വെക്കുക. വീണ്ടും കുറച്ചു മസാല നിരത്തുക. ഈ രീതിയില്‍ ഓരോ പത്തിരിയും മുകളില്‍ മസാലയും ആയി അടുക്കി വെക്കുക. താഴെയും ഏറ്റവും മുകളിലും പത്തിരി ആവണം. ബാക്കിയുള്ള മുട്ട പാത്രത്തിന്റെ സൈഡിലൂടെയും മുകളിലും ആയി ഒഴിച്ചുകൊടുക്കുക.

ചെറിയ തീയില്‍ 15 മിനുട്ട് വേവിച്ചെടുക്കുക. ശേഷം പ്ലേറ്റിലേക്കു കമിഴ്ത്തി നേരത്തെ ഉള്ള മുകള്‍ ഭാഗം താഴെ വരും വിധം വീണ്ടും ബീഫ് ചട്ടിപത്തിരി പാത്രത്തിലേക്ക് ഇട്ട് ഒരു 10 മിനിറ്റ് കൂടി ചെറിയ തീയില്‍ വേവിക്കുക.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!