ബഷീര്‍ ഫെസ്റ്റ് ജൂലൈ രണ്ടു മുതല്‍ അഞ്ചു വരെ

കോഴിക്കോട്:വൈക്കം മുഹമ്മദ് ബഷീറിന്റെ ഇരുപത്തിയെട്ടാം ചരമദിനത്തോടനുബന്ധിച്ച് നമ്മള്‍ ബേപ്പൂരിന്റെ ആഭിമുഖ്യത്തില്‍ ജൂലൈ രണ്ടിന് ആരംഭിക്കുന്ന ബഷീര്‍ ഫെസ്റ്റ് മുന്‍ കേരള സാംസ്‌കാരിക വകുപ്പു മന്ത്രി എം.എ ബേബി ഉദ്ഘാടനം ചെയ്യും. പൊതുമരാമത്ത്- ടൂറിസം വകുപ്പു മന്ത്രി പി.എ. മുഹമ്മദ് റിയാസ് അധ്യക്ഷനാകും.

നാലു ദിവസങ്ങളിലായി നടക്കുന്ന ഫെസ്റ്റിനോടനുബന്ധിച്ചു ജില്ലാതലത്തിലും സംസ്ഥാനതലത്തിലുമായി വിപുലമായ പരിപാടികളാണ് ആവിഷ്‌കരിക്കുന്നത്. കുട്ടികളുടെ ക്വിസ് മത്സരം, ചിത്രരചനാമത്സരം, ഫുഡ് ഫെസ്റ്റിവല്‍, ഗസല്‍ രാവ്, മ്യൂസിക്കല്‍ നെറ്റ്, മാജിക് ഷോ, നാടകം, സാഹിത്യ ക്യാമ്പ്, ഖവാലി, പൂതപ്പാട്ട്, സെമിനാറുകള്‍, ചലച്ചിത്രോത്സവം തുടങ്ങി ഒട്ടേറെ വൈവിധ്യമാര്‍ന്ന പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്.

വൈക്കം മുഹമ്മദ് ബഷീറിന്റെ വീട്ടുമുറ്റത്ത് മാങ്കോസ്റ്റിന്‍ മരത്തിനു കീഴില്‍ ഒത്തു ചേരലുകള്‍ സംഘടിപ്പിക്കും. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ബഷീര്‍ കഥാപാത്രങ്ങളായി ഇവിടം സന്ദര്‍ശിക്കാനും അവസരമൊരുക്കും.

 

Share news
error: Content is protected !!
Scroll to Top