വള്ളിക്കുന്നില്‍ വെള്ളിമൂങ്ങയെ കണ്ടെത്തി

barn owl copyവള്ളിക്കുന്ന്‌: വെള്ളിമൂങ്ങയെ വീട്ടുമുറ്റത്ത്‌ കണ്ടെത്തി. ഇന്നലെ വൈകീട്ടാണ്‌ വള്ളിക്കുന്ന്‌ റെയില്‍വേ സ്റ്റേഷന്‌ സമീപം താമസിക്കുന്ന തുടിശേരി വിജയകൃഷ്‌ണന്റെ വീട്ടുമുറ്റത്ത്‌ വെള്ളിമൂങ്ങയെ കണ്ടെത്തിയത്‌. വീട്ടുമുറ്റത്ത്‌ വന്നിരുന്ന ഇതിനെ വീട്ടുകാര്‍ ആട്ടിയെങ്കിലും ഇത്‌ പറന്നു പോകാത്തതിനെ തുടര്‍ന്ന്‌ സംശയം തോന്നി നോക്കയപ്പോഴാണ്‌ ഇത്‌ വെള്ളിമൂങ്ങയാണെന്ന്‌ തിരിച്ചറിഞ്ഞത്‌.
വെളളിമൂങ്ങയെ കണ്ടെത്തിയ വിവരം കൊടുമ്പുഴ ഫോറസ്‌റ്റ്‌ ഡപ്യൂട്ടി റെയ്‌ഞ്ചറെ അറിയിച്ചിട്ടുണ്ട്‌.

Share news
error: Content is protected !!
Scroll to Top