Section

malabari-logo-mobile

ബാര്‍ കോഴ കേസ്: ബാബുവിനെതിരെ പ്രത്യേക അന്വേഷണം വേണ്ടെന്ന് നിയമോപദേശം

HIGHLIGHTS : തിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ എക്‌സൈസ് മന്ത്രി കെ ബാബുവിനെതിരെ പ്രത്യേകം

babuതിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ എക്‌സൈസ് മന്ത്രി കെ ബാബുവിനെതിരെ പ്രത്യേകം എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തേണ്ടതില്ലെന്ന് കേസ് അന്വേഷിക്കുന്ന വിജിലന്‍സിന് നിയമോപദേശം ലഭിച്ചു.

ഇതോടൊപ്പം മന്ത്രി വി എസ് ശിവകുമാറിനെതിരായി അന്വേഷണം വേണ്ടെന്നും നിയമോപദേശത്തില്‍ പറയുന്നു. വിജിലന്‍സ് അഡീഷണല്‍ ഡയറക്ടര്‍ ഒഫ് പ്രോസിക്യൂഷന്‍ പി ശശീന്ദ്രനാണ് വിജിലന്‍സ് ഡയറക്ടര്‍ക്ക് നിയമോപദേശം നല്‍കിയത്.

sameeksha-malabarinews

നിലവില്‍ ധനമന്ത്രി കെ എം മാണിക്കെതിരെ അന്വേഷണം നടക്കുന്നുണ്ട്. ആ അന്വേഷണവുമായി ചേര്‍ത്ത് തന്നെ ബാബുവിനെതിരായ ആരോപണവും അന്വേഷിച്ചാല്‍ മതിയാവുമെന്നും നിയമോപദേശത്തില്‍ പറയുന്നു.

ബാബുവിനെതിരെ പുതിയ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യാനുള്ള തെളിവുകളൊന്നും തന്നെയില്ല. ഈ സാഹചര്യത്തില്‍ ആരോപണത്തിന്റെ നിജസ്ഥിതി എന്താണെന്ന് അന്വേഷിച്ചാല്‍ മതിയാവുമെന്നാണ് നിയമോപദേശത്തില്‍ പറയുന്നത്.

ബാര്‍ അസോസിയേഷന്‍ വര്‍ക്കിംഗ് പ്രസിഡന്റ് ബിജു രമേശിന്റെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തില്‍ ബാബുവിനെതിരെ പുതിയ കേസ് എടുക്കണോ എന്നായിരുന്നു വിജിലന്‍സ് നിയമോപദേശം തേടിയത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!