തറയിൽ മുഹമ്മദ് എന്ന ബാപ്പു (76) നിര്യാതനായി

പരപ്പനങ്ങാടി: നമ്പുളം സൗത്ത് കളരിക്കൽ റോഡ് ജംഗ്ഷനിലെ തറയിൽ മുഹമ്മദ് എന്ന ബാപ്പു (76) നിര്യാതനായി. 70കളില്‍ പരപ്പനങ്ങാടിയില്‍ ബീഡിതൊഴിലാളികള്‍ക്കിടയില്‍ തൊഴിലാളി സംഘടന കെട്ടിപടുക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ച ബാപ്പു കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ ആദ്യകാല സജീവ പ്രവര്‍ത്തകനാണ്‌. ദീര്‍ഘകാലം മുഹമ്മദ്‌ സ്‌മാരക വായനശാലയുടെ നേതൃനിരയിലും പ്രവര്‍ത്തിച്ചിരുന്നു.
അവിവാഹിതനാണ്‌. ഖബറടക്കം ഇന്ന് (ചൊവ്വ) രാവിലെ 10 മണിക്ക്‌ പനയത്തിൽ പള്ളി ഖബർസ്ഥാനിൽ.

Share news
error: Content is protected !!
Scroll to Top