HIGHLIGHTS : Ban on filming of movies and serials in and around Secretariat

സെക്രട്ടറിയേറ്റും പരിസരവും അതീവ സുരക്ഷ മേഖലയായതുകൊണ്ടാണ് തീരുമാനം എന്നാണ് വിവരം.
സിനിമ-സീരിയല്‍ ചിത്രീകരണത്തിനായി അനുമതി തേടിയുള്ള അപേക്ഷകള്‍ സര്‍ക്കാര്‍ തള്ളി.

സിനിമ ചിത്രീകരണത്തിന്റെ ഭാഗമായി ഒട്ടേറെ ആളുകള്‍ സെക്രട്ടറിയേറ്റിനുള്ളില്‍ പ്രവേശിക്കുമ്പോള്‍ ഇവരെയെല്ലാം പരിശോധിച്ച് കടത്തിവിടുക എന്നുള്ളതും ശ്രമകരമായ ജോലിയാണ്. കൂടാതെ ചിത്രീകരണവേളകളില്‍ സെക്രട്ടറിയേറ്റിനുള്ളില്‍ ഭക്ഷണവിതരണം ഉള്‍പ്പെടെ നടത്തുന്നതും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായും സര്‍ക്കുലറില്‍ പറയുന്നു.
അതെസമയം ഔദ്യോഗിക ചിത്രീകരണങ്ങള്‍ മാത്രം പിആര്‍ഡിയുടെ നേതൃത്വത്തില്‍ നടത്തും.