മഹാരാഷ്ട്രയില്‍ ബീഫ് നിരോധനം തുടരും

മുംബൈ: മഹാരാഷ്ട്രയിലെ ബീഫ് നിരോധന ഉത്തരവ് ഹൈക്കോടതി ശരിവെച്ചു. സംസ്ഥാനത്ത് കന്നുകാലികളെ കൊല്ലുന്നതിനുള്ള നിരോധനവും തുടരും. എന്നാല്‍ നിയമത്തിലെ ചില വകുപ്പുകളില്‍ കോടതി ഭേദഗതി വരുത്തി. ബീഫ് കൈവശം വെക്കുന്നതിനും ഭക്ഷിക്കുന്നതിനും ഉണ്ടായിരുന്ന വിലക്ക് ഹൈക്കോടതി നീക്കി. അതേസമയം, ഇതര സംസ്ഥാനങ്ങളില്‍

downloadമുംബൈ: മഹാരാഷ്ട്രയിലെ ബീഫ് നിരോധന ഉത്തരവ് ഹൈക്കോടതി ശരിവെച്ചു. സംസ്ഥാനത്ത് കന്നുകാലികളെ കൊല്ലുന്നതിനുള്ള നിരോധനവും തുടരും. എന്നാല്‍ നിയമത്തിലെ ചില വകുപ്പുകളില്‍ കോടതി ഭേദഗതി വരുത്തി. ബീഫ് കൈവശം വെക്കുന്നതിനും ഭക്ഷിക്കുന്നതിനും ഉണ്ടായിരുന്ന വിലക്ക് ഹൈക്കോടതി നീക്കി. അതേസമയം, ഇതര സംസ്ഥാനങ്ങളില്‍ നിന്നും മാംസം എത്തിക്കുന്നത് വിലക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ അഭയ് ഓഖാ, സുരേഷ് ഗുപ്‌തെ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിച്ചത്. ബീഫ് കഴിക്കുന്നത് കുറ്റകരമല്ലെന്ന ഉത്തരവിലെ ഭാഗം സ്റ്റേ ചെയ്യണമെന്ന സര്‍ക്കാരിന്റെ ആവശ്യം കോടതി തള്ളി.

മഹാരാഷ്ട്രയില്‍ ബിജെപി നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് പിന്നാലെയാണ് ബീഫ് നിരോധനം നിലവില്‍ വന്നത്. ഇത് ലംഘിക്കുന്നവര്‍ക്ക് അഞ്ചുവര്‍ഷം തടവു ശിക്ഷയും 10,000 രൂപ പിഴയുമാണ് ഏര്‍പ്പെടുത്തിയത്.