ബാലുശേരി എക്‌സൈസ് ഓഫീസിന് പെട്രോളൊഴിച്ച് തീയിട്ടു

ബാലുശേരി : ഉള്ള്യേരി 19ല്‍ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ബാലുശേരി എക്‌സൈസ് ഓഫീസിന് തീയിട്ടു. ബുധന്‍ പുലര്‍ച്ചെ മൂന്നരയോടെ ഓഫീസിന്റെ മുന്നിലെ വാതിലില്‍ പെട്രോളൊഴിച്ച് തീയിടുകയായിരുന്നു.

പുക ഉയരുന്നത് ഓഫീസിനുള്ളില്‍ പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന കെ ദീപേഷും ആര്‍ കെ റഷീദും കാണുകയായിരുന്നു. ഇവര്‍ വെള്ളം ഒഴിച്ച് തീയണയച്ചതിനാല്‍ വലിയ അപകടം ഒഴിവായി. പുറത്ത് നിര്‍ത്തിയിട്ടി എക്‌സൈസ് ജീപ്പിലും പൊട്രോളൊഴിച്ചിട്ടുണ്ട്. സീറ്റ് കുത്തിക്കീറുകയും ചെയ്തു. ഒരാള്‍ ഓടിപ്പോകുന്നത് കണ്ടതായി ഉദ്യോഗസ്ഥര്‍ പൊലീസിന് മൊഴിനല്‍കി. കത്തിക്കാനുപയോഗിച്ച ലൈറ്റര്‍ സ്ഥലത്തുനിന്ന് കണ്ടെത്തിയിട്ടുണ്ട്.

ഡെപ്യൂട്ടി എക്സൈസ് കമീഷണര്‍ വി രാജേന്ദ്രന്‍, പേരാമ്പ്ര എക്സൈസ് സിഐ എന്‍ ടി സുദീപ്കുമാര്‍, അത്തോളി സ്റ്റേഷന്‍ ഓഫീസര്‍ ടി എസ് ശ്രീജിത്ത്, എസ്ഐ ആര്‍ രാജീവ്, ഫോറന്‍സിക് വിഭാഗം ഉദ്യോഗസ്ഥന്‍ കെ ഫാബില്‍, വിരലടയാള വിദഗ്ധരായ എ കെ ജിജീഷ് പ്രസാദ്, കെ കെ ജീവരാജ് എന്നിവര്‍ സ്ഥലത്ത് പരിശോധന നടത്തി തെളിവ് ശേഖരിച്ചു. ബാലുശേരിയില്‍നിന്ന് ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top