കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് ബക്രീദിനോടനുബന്ധിച്ച് നടത്തുന്ന ഖാദി മേളക്ക് തുടക്കമായി. ജൂലൈ ഒന്ന് മുതല്‍ എട്ട് വരെയാണ് വിപണന മേള. കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ കീഴിലുള്ള വില്‍പ്പന കേന്ദ്രങ്ങളില്‍ ഖാദി തുണിത്തരങ്ങള്‍ക്ക് 20 ശതമാനം മുതല്‍ 30 ശതമാനം വരെ സ്‌പെഷ്യല്‍ റിബേറ്റ് ലഭിക്കും.
ഖാദി ബോര്‍ഡിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മലപ്പുറം, ചങ്ങരംകുളം, എടപ്പാള്‍, താനൂര്‍ ഖാദി സൗഭാഗ്യകളിലും, മറ്റ് ഗ്രാമ സൗഭാഗ്യകളിലുമായാണ് സ്‌പെഷ്യല്‍ ഖാദി മേളകള്‍.
സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, പൊതുമേഖല, സഹകരണ മേഖല, ബാങ്കിങ് ജീവനക്കാരും പൊതുജനങ്ങളും ആനുകൂല്യം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസ് പ്രൊജക്റ്റ് ഓഫീസര്‍ എസ് കൃഷ്ണ അറിയിച്ചു.




