Section

malabari-logo-mobile

ബഹ്‌റൈനില്‍ വര്‍ക്ക് പെര്‍മിറ്റ് സംവിധാനത്തിന് മികച്ച പ്രതികരണം

HIGHLIGHTS : മനാമ: രാജ്യത്ത് നടപ്പിലാക്കിയ ഫ്‌ളെക്‌സിബിള്‍ വര്‍ക്ക് പെര്‍മിറ്റിന് നല്ല സ്വീകാര്യത ലഭിച്ചതായി റിപ്പോര്‍ട്ട്. പുതിയ സംവിധാനം നിലവില്‍ വന്നതോടെ ബഹ്...

മനാമ: രാജ്യത്ത് നടപ്പിലാക്കിയ ഫ്‌ളെക്‌സിബിള്‍ വര്‍ക്ക് പെര്‍മിറ്റിന് നല്ല സ്വീകാര്യത ലഭിച്ചതായി റിപ്പോര്‍ട്ട്. പുതിയ സംവിധാനം നിലവില്‍ വന്നതോടെ ബഹ്‌റൈനില്‍ നിയമ വിരുദ്ധമായി ജോലി ചെയ്തുകൊണ്ടിരുന്ന രണ്ടായിരത്തോളം തൊഴിലാളികളുടെ വിസ പെര്‍മിറ്റ് നിയമവിധേയമാക്കി. തൊഴിലാളികള്‍ക്ക് ഇപ്രകാരം നല്‍കിയ രണ്ടു വര്‍ഷത്തെ അനുമതിയിലൂടെ ബഹ്‌റൈനില്‍ തുടരാനും, ഏതൊരു തൊഴിലുടമയുടെ കീഴില്‍ ഇഷ്ടപ്രകാരം തൊഴിലെടുക്കാനും സാധിക്കും. എല്‍എംആര്‍എ(ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി) ചീഫാണ് ഇക്കാര്യം അറിയിച്ചത്.

നിലില്‍ ഏകദേശം അറുപതിനായിരത്തോളം ആളുകളണ് ഇവിടെ ജോലി ചെയ്യുന്നത്. ഫ്‌ളെക്‌സിബിള്‍ വര്‍ക്ക് പെര്‍മിറ്റ് സംവിധാനത്തിലൂടെ കൂടുതല്‍ ആളുകളുടെയും വിസ പെര്‍മിറ്റ് നിയമവിധേയമാക്കുമെന്നും അദേഹം വ്യക്തമാക്കി. ജൂലൈ മുതല്‍ നടപ്പില്‍ വരുത്തിയ ഈ സംവിധാനത്തിലൂടെ രണ്ടായിരത്തി അറുപത്തിമൂന്ന് ആളുകളുടെ വിസ പുതുക്കിയിട്ടുണ്ട്. ഇതെ തുടര്‍ന്ന് പ്രവാസികള്‍ക്ക് പൂര്‍ണ ആത്മവിശ്വാസത്തോടെ നേരിട്ട് തന്നെ ഗവണ്‍മെന്റിനെ സമീപിക്കാനും തങ്ങളുടെ ആവശ്യങ്ങളെല്ലാം ഇതുവഴി സാധിപ്പിക്കാനും കഴിയും.

sameeksha-malabarinews

പാസ്‌പോര്‍ട്ട് കൈവശം ഇല്ലാത്തവരിലേക്കും ഈ സംവിധാനം വ്യാപിപ്പിച്ചിട്ടുണ്ട്. നിലിവിലെ ഈ സംവിധാനം അനുസരിച്ച് അപേക്ഷകന്റെ പാസ്‌പോര്‍ട്ടിന് ആറുമാസത്തെയെങ്കിലും കാലാവധി ഉണ്ടായിരിക്കണം. അങ്ങിനെയെങ്കില്‍ ആളുകള്‍ക്ക് പാസ്‌പോര്‍ട്ടിന് വേണ്ടി നേരിട്ട് എംബസിയെ സമീപിക്കാവുന്നതാണ്. ഈ പദ്ധതി അനുസരിച്ച് സിത്രബ്രാഞ്ചില്‍ നിന്നും ലഭിക്കുന്ന തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് മാത്രമാണ് തുടര്‍നടപടികള്‍ സാധ്യമാവുകയുള്ളു. സി പി ആര്‍ നമ്പറും ഫോട്ടോയും ഉള്‍പ്പെടുന്ന ഈ തിരിച്ചറിയല്‍ കാര്‍ഡ് ഓരോ ആറുമാസവും കൂടുമ്പോഴും പുതുക്കാവുന്നതാണ്. മൊബൈലിലൂടെ ലഭിക്കുന്ന സന്ദേശം അനുസരിച്ച് എമിഗ്രേഷന്‍ ഓഫീസില്‍ നിന്നും രണ്ടുവര്‍ഷത്തേക്കുള്ള വിസ കാര്‍ഡില്‍ പതിച്ചു വാങ്ങാവുന്നതാണ്. രണ്ട് വര്‍ഷത്തേക്കുള്ള ഫ്‌ളെക്‌സിബിള്‍ വര്‍ക്ക് പെര്‍മിറ്റിന്റെ ചിലവ് 1169 ദിനാറാണ്. കാലാവധി തീര്‍ന്ന വിസകള്‍ക്ക് 15 ദിനാര്‍ വീതം ഇതോടൊപ്പം അടയ്‌ക്കേണ്ടതാണ്.

ഈ സ്വിധാനത്തിലൂടെ അടുത്ത വര്‍ഷം അവസാനത്തോടെ നാല്‍പ്പത്തി എണ്ണായിരം വിസ ആളുകള്‍ക്ക് നല്‍കാന്‍ സാധിക്കുമെന്നാണ് ഗവണ്‍മെന്റിന്റെ പ്രതീക്ഷ.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!