ബഹ്‌റൈനില്‍ എല്‍എംആര്‍എ ഉദ്യോഗസ്ഥര്‍ ചമഞ്ഞ് തട്ടിപ്പ് നടത്താനുള്ള ശ്രമം മലയാളികള്‍ പൊളിച്ചു

മനാമ:എല്‍ എം ആര്‍ എ ഉദ്യോഗസ്ഥന്‍ ചമഞ്ഞ് പണം തട്ടാനുള്ള ശ്രമത്തെ മലയാളികളുടെ ഇടപെടല്‍ പൊളിച്ചു. മനാമയിലെ ചില കടകളിലാണ് എല്‍എംആര്‍എ ഉദ്യോഗസ്ഥനെന്ന വ്യാജേനെ ഒരാള്‍ എത്തിയത്. ഇയാള്‍ കടയിലെത്തി എല്‍എംആര്‍എയില്‍ നിന്നാണ് വരുന്നതെന്ന് പറഞ്ഞതിനെ തുടര്‍ന്ന് കടയിലെ മലയാളികളായ ജീവനക്കാര്‍ കടയുടമയെ വിളിക്കുകയായിരുന്നു.

എന്നാല്‍ ഈ വ്യാജ ഉദ്യോഗസ്ഥന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയ ജീവനക്കാര്‍ ഇയാളോട് കൂടുതല്‍ കാര്യങ്ങള്‍ ചോദിക്കാന്‍ തുടങ്ങിയതോടെ ഇയാള്‍ പരുങ്ങലിലാവുകയും കടയില്‍ നിന്ന് ഇറങ്ങി ഓടുകയുമായിരുന്നു. ഇതോടെ കടയിലെ ജീവനക്കാരും ഇയാള്‍ക്ക് പിറകെ പോയെങ്കിലും കണ്ടെത്താനായില്ല.

ഈ സമയം ഇയാള്‍ ഇയാളുടെ ഫോട്ടോ ഒരു ജ്വല്ലറിയിലെ സിസിടിവിയില്‍ പതിഞ്ഞിരുന്നു. ഈ ഫോട്ടോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്.

Related Articles