Section

malabari-logo-mobile

ബഹ്‌റൈനികള്‍ക്കിടയില്‍ സിക്കിള്‍ സെല്‍ അനീമിയ വര്‍ദ്ധിക്കുന്നു

HIGHLIGHTS : മനാമ: ബഹ്‌റൈനികള്‍ക്കിടയില്‍ സിക്കിള്‍ സെല്‍ അനീമിയ രോഗം(ചുവന്ന രക്താണുവിന്റെ കുറവ് മൂലമുണ്ടാകുന്ന രോഗം) വര്‍ദ്ധിക്കുന്നു. ഏകദേശം 8,664 പേരിലാണ് രോ...

മനാമ: ബഹ്‌റൈനികള്‍ക്കിടയില്‍ സിക്കിള്‍ സെല്‍ അനീമിയ രോഗം
(ചുവന്ന രക്താണുവിന്റെ കുറവ് മൂലമുണ്ടാകുന്ന രോഗം) വര്‍ദ്ധിക്കുന്നു. ഏകദേശം 8,664 പേരിലാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നതെന്ന് ആരോഗ്യ വകുപ്പിന്റെ ഔദ്യോഗിക രേഖകളില്‍ വ്യക്തമാക്കുന്നു. ഇതില്‍ 4,271 പേര്‍ പുരുഷന്‍മാരും 4,393 പേര്‍ സ്ത്രീകളുമാണെന്ന് ആരോഗ്യ മന്ത്രി പാര്‍ലമെന്റില്‍ രേഖാമൂലം അറിയിച്ചിട്ടുണ്ട്.

ജനിതകപരാമായി വരുന്ന ഒന്നാണ് ഇതെന്ന് ആരോഗ്യ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുന്ന ഈ അവസ്ഥ ആശങ്കയുണ്ടാക്കാന്‍ ഇടയാക്കിയിട്ടുണ്ട്. ശരീരത്തിലെ രക്തപ്രവാഹം ശരിയായ രീതിയില്‍ ലഭിക്കാതാവുന്നതോടെ ശരീരത്തില്‍ പല അവയവങ്ങളുടെയും പ്രവര്‍ത്തനവും ശരിയായി നടക്കാതാവുന്നു ഇത് സ്‌ട്രോക്ക് ഉള്‍പ്പെടെയുള്ള പല ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ഇടവരുത്തുന്നതായും ഡോക്ടര്‍മാര്‍ പറയുന്നു.

sameeksha-malabarinews

ഇക്കാര്യത്തില്‍ വേണ്ട നടപടികള്‍ സ്വീകരിച്ച് കൂടുതല്‍ പഠനം നടത്താന്‍ അധികൃതര്‍ ഒരുങ്ങുന്നതയാണ് റിപ്പോര്‍ട്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!