ബഹ്‌റൈനില്‍ രാവിലെ നടക്കാനിറങ്ങിയ മലയാളിയെ കാണാനില്ലെന്ന് പരാതി

മനാമ: രാവിലെ നടക്കാനിറങ്ങിയ മലയാളി യുവാവിനെ കാണാനില്ലെന്ന് പരാതി. കോട്ടയം മണല്‍കാട് സ്വദേശി വിവേക് മാത്യു(35)നെയാണ് കാണാനില്ലെന്ന് പരാതിയുയര്‍ന്നിരിക്കുന്നത്. വിവേക് ടൂബ്ലിയിലാണ് താമസിക്കുന്നത്. ഫോണ്‍ വീട്ടില്‍ വെച്ച ശേഷമാണ് പ്രഭാത നത്തതത്തിന് ഇറങ്ങിയത്.

ഭാര്യ:ജിഷ. മക്കളില്ല. സ്വന്തമായി കണ്‍സള്‍ട്ടന്‍സി കമ്പനി നടത്തുകയാണ്. കാണാതായ സമയത്ത് ചുവപ്പ് ടീഷര്‍ട്ടും ചാരനിറത്തിലുള്ള പാന്റുമാണ് ധരിച്ചിരുന്നത്.

Related Articles