ബഹ്‌റൈനില്‍ പ്രവാസി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

മനാമ:ഹൃദയാഘാതത്തെ തുടര്‍ന്ന് കാസര്‍ഗോഡ് കാഞ്ഞങ്ങാട് സ്വദേശി ശശിധര ഹോസ്ദുര്‍ഗ് (64) നിര്യാതനായി. 28 വര്‍ഷമായി ബഹ്‌റൈനില്‍ പ്രവാസിയായിരുന്നു. ഗുദൈബിയയിലെ ആര്‍ട്ട് ഗാലറി ജീവനക്കാരനായിരുന്നു.

ഭാര്യ ബബിത ബുദ്ധയ്യയിലെ സ്വകാര്യ കമ്പനിയില്‍ അക്കൗണ്ടന്റാണ്. മകന്‍ വിഗ്നേഷ് (10 ാം ക്ലാസ്), മകള്‍ കൃതി(എല്‍ കെ ജി) എന്നിവര്‍ ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ്.

മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.

Share news
error: Content is protected !!
Scroll to Top