Section

malabari-logo-mobile

ബഹ്‌റൈനില്‍ മലയാളി യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

HIGHLIGHTS : മനാമ: മലയാളി യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പത്തനംതിട്ട സ്വദേശിനിയായ നിസ മോള്‍(29)നെയാണ് ഗുദൈബിയയിലെ വീടിലെ സീലിങ് ഫാനില്‍ തൂങ്ങി മരിച്ച ...

മനാമ: മലയാളി യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പത്തനംതിട്ട സ്വദേശിനിയായ നിസ മോള്‍(29)നെയാണ് ഗുദൈബിയയിലെ വീടിലെ സീലിങ് ഫാനില്‍ തൂങ്ങി മരിച്ച നലിയില്‍ കണ്ടെത്തിയത്.

ഞായറാഴ്ച രാത്രി ഉറങ്ങാന്‍ കിടക്കുന്നതുവരെ അവര്‍ സുഹൃത്തുക്കള്‍ക്കൊപ്പമുണ്ടായിരുന്നു. തിങ്കളാഴ്ച രാവിലെ ആറുമണിയോടെ ജോലി ചെയ്യുന്ന സ്‌കൂളിലെ ബസ് എത്തി അവരെ വിളിച്ചെങ്കിലും വാതില്‍ തുറന്നില്ല. വിവരമറിഞ്ഞ് സുഹത്തുക്കള്‍ ഫോണില്‍ വിളിച്ചെങ്കിലും ഫോണെടുത്തില്ല. ഇതോടെ സ്ഥലത്തെത്തിയ സുഹൃത്തുക്കള്‍ വാതില്‍ മുട്ടി വിളിച്ചെങ്കിലും തുറന്നില്ല. തുടര്‍ന്ന് വീടിനു സമീപത്തുള്ള ആളുകളെ വിളിച്ചുവരിത്തി വാതി പൊളിച്ച് അകത്ത് കടന്നപ്പോഴാണ് ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം സല്‍മാനിയ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

sameeksha-malabarinews

ഹോട്ടലിലും ജോലിക്ക് ശേഷം ഒരു സ്വകാര്യ സ്‌കൂളില്‍ സഹായിയായും ജോലിചെയ്തുവരികയായിരുന്നു നിസമോള്‍. കുടംബത്തിന്റെ ആശ്രയമായിരുന്ന നിസമോള്‍ വിവഹിതയല്ല.

ഈ വര്‍ഷം ഇതോടെ രാജ്യത്ത് ആത്മഹത്യ ചെയ്ത വിദേശ തൊഴിലാളികളുടെ എണ്ണം 26 ആയി. രാജ്യത്ത് പ്രവാസി തൊഴിലാളികളുടെ ആത്മഹത്യ നിരക്ക് വര്‍ദ്ധിക്കുന്നതായാണ് റിപ്പോര്‍ട്ട്. ഇതോടെ വിദേശ തൊഴിലാളികള്‍ക്കിടയില്‍ അവബോധം വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ സോഷ്യല്‍ മീഡിയയിലൂടെ പ്രചാരണ പരിപാടികള്‍ക്ക് അധികൃതര്‍ തുടക്കമിട്ടിരിക്കുകയാണ്. തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ഹ്യൂമണ്‍ റൈറ്റ്‌സ് സൊസൈറ്റി പ്രവര്‍ത്തനം ആരംഭിച്ചു. ഇത് എട്ടുലക്ഷത്തോളം വരുന്ന വിദേശ തൊഴിലാളികളെ ലക്ഷ്യമിട്ടാണ് പ്രവര്‍ത്തിക്കുന്നത്. ഇതില്‍ 90,000 പേര്‍ ഗാര്‍ഹിക തൊഴിലാളികളാണ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!